
കൊച്ചി: ശബരിമലയില്‍ മണ്ഡലകാലത്ത് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ പൊലീസ് വിന്യാസം, ഭക്തർക്കേർപ്പെടുത്തിയ പോലീസ് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ചോദ്യം ചെയ്തുള്ള ഹർജികളടക്കമുള്ളവയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതോടൊപ്പം ഹൈക്കോടതി നിയോഗിച്ച മൂന്നംഗം നിരീക്ഷക സമിതി നൽകിയ അന്തിമ റിപ്പോർട്ടും പരിഗണിക്കുന്നുണ്ട്.
മിന്നൽ ഹർത്താലിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അടക്കം മൂന്ന് പേർക്കെതിരായ കോടതിയലക്ഷ്യ കേസും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെരിയ ഇരട്ടകൊലപാതകത്തെ തുടര്‍ന്ന് മിന്നല്‍ ഹർത്താലിന് ആഹ്വാനം ചെയ്തതിനാണ് ഡീൻ കുര്യാക്കോസ്, കാസർകോട്ടെ യുഡിഎഫ് നേതാക്കളായ എം സി കമറുദ്ദീൻ, എ ഗോവിന്ദൻ നായർ എന്നവർക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. കേസിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam