
തിരുവനന്തപുരം: ശബരിമലയിൽ ഇന്ന് വൈകിട്ട് അഞ്ച് വരെ ദർശനത്തിനെത്തിയത് 83429 അയ്യപ്പഭക്തർ. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ദർശനം തുടങ്ങിയ ശേഷമുള്ള കണക്കാണിത്. വെർച്വൽ ക്യൂ വഴിയും സ്പോട് ബുക്കിങിലൂടെയും എത്തിയവരുടെ കണക്കാണിത്. ഇന്നലെ രാത്രി 12 മണി മുതൽ ഇന്ന് വൈകുന്നേരം വരെ 54615 ഭക്തരെത്തി. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയത് 39038 പേരാണ്. സ്പോട് ബുക്കിങ്ങിലൂടെ 4535 പേരും, ബുക്ക് ചെയ്ത ദിവസത്തിലല്ലാതെ 11042 പേരും എത്തി. 15 ന് ദർശനം ആരംഭിച്ചത് മുതൽ രാത്രി 12 മണിവരെ ആകെ എത്തിയത് 28814 ഭക്തരാണ്. വന്ന ഭക്തരെല്ലാം ദർശനം നേടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam