കൊവിഡ് നിയന്ത്രണങ്ങള്‍; ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമമെന്ന് അയ്യപ്പസേവാ സമാജം, സര്‍ക്കാരിനെതിരെ വിമര്‍ശനം

Published : Nov 06, 2020, 02:28 PM ISTUpdated : Nov 06, 2020, 02:35 PM IST
കൊവിഡ് നിയന്ത്രണങ്ങള്‍; ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമമെന്ന് അയ്യപ്പസേവാ സമാജം, സര്‍ക്കാരിനെതിരെ വിമര്‍ശനം

Synopsis

ശബരിമലയിലെ ആചാരങ്ങൾ ഇല്ലാതാക്കുന്ന സർക്കാർ നിലപാടിനെതിരെ ഈ മാസം 8ന് അയപ്പ മഹാസംഗമം നടത്തുമെന്നും അയ്യപ്പസേവാ സമാജം അറിയിച്ചു. 

പത്തനംതിട്ട: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ശബരിമലയിൽ സർക്കാർ ആചാരലംഘനത്തിന് ശ്രമിക്കുന്നുവെന്ന ആരോണപവുമായി ശബരിമല അയ്യപ്പ സേവാ സമാജം രംഗത്ത്.  നെയ്യഭിഷേകം, പമ്പാസ്നാനം ഉൾപ്പടെയുള്ള ചടങ്ങുകളിൽ ഇത്തവണ മാറ്റം വരുത്തിയത് ആചാരലംഘനങ്ങൾക്ക് കാരണമാകുമെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അയ്യപ്പസേവാ സമാജം നേതാക്കൾ അറിയിച്ചു. 

ശബരിമലയിലെ എല്ലാ ആചാരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന സർക്കാരിന് കാണിക്കയിടാൻ മാത്രം നിയന്ത്രണമൊന്നും ഏർപ്പെടുത്താൻ താത്പര്യമില്ല. ആചാരലംഘനം ഉണ്ടാക്കുന്ന തീർത്ഥാടനയാത്ര ഭക്തർ ഉപേക്ഷിക്കണം. പകരം സ്വന്തം വീടുകളിൽ തന്നെ കർമ്മങ്ങൾ ചെയ്യണമെന്നും അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു. 

ശബരിമലയിലെ ആചാരങ്ങൾ ഇല്ലാതാക്കുന്ന സർക്കാർ നിലപാടിനെതിരെ ഈ മാസം 8ന് അയപ്പ മഹാസംഗമം നടത്തുമെന്നും അയ്യപ്പസേവാ സമാജം അറിയിച്ചു. പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി 18 വേദികളിലാവും അയ്യപ്പ മഹാസംഗമം നടത്തുക.

കുമ്മനം രാജശേഖരൻ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വർമ്മ തുടങ്ങിയവർ പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. തന്ത്രിയുമായോ പന്തളം രാജപ്രതിനിധിയിയുമായോ ഹൈന്ദവ ഭക്തജന സംഘടനകളുമായോ ചർച്ച ചെയ്യാതെയാണ് സർക്കാർ ശബരിമലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ഇതു ഭരണഘടനാ ലംഘനമാണ്. ദേവസ്വംബോർഡും സർക്കാരും തീരുമാനം പുനപരിശോധിക്കണമെന്നാണ് ആവശ്യം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്