ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേട്; കേസെടുക്കാൻ തെളിവുകളില്ലെന്ന് വിജിലൻസ്

Published : Mar 26, 2026, 08:23 AM IST
flagpole at Sabarimala

Synopsis

ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറും. 412 ഗ്രാം സ്വർണമാണ് കൊടിമര നിർമ്മാണത്തിനായി സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു എന്നാണ് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നത്.

കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേടില്‍ കേസെടുക്കാൻ തെളിവുകളില്ലെന്ന് വിജിലൻസ്. ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറും. 412 ഗ്രാം സ്വർണമാണ് കൊടിമര നിർമ്മാണത്തിനായി സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴിയെടുത്തു. നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിക്കും. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭവാന നൽകിയത്. എ.എസ് പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം ഇന്നറിയാം; പത്രിക പിൻവലിക്കാനുള്ള അവസാനദിനം ഇന്ന്
സിപിഎമ്മിൻ്റെ അനുരഞ്ജന ശ്രമങ്ങൾ വിജയം കണ്ടു; പിണക്കം മറന്ന് ആൻ്റണി രാജു, സുധീർ കരമനയുടെ പ്രചരണത്തിന് ഇറങ്ങും