ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്

Published : Jan 22, 2026, 08:44 AM IST
Sabarimala flagpole

Synopsis

എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡാണ് കൊടിമരം പുനര്‍നിര്‍മാണം സംബന്ധിച്ച തീരുമാനമെടുത്തത്. തീരുമാനം നടപ്പാക്കുകയാണ് പിന്നീടെത്തിയ പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ ബോര്‍ഡ് ചെയ്തത് എന്നാണ് സ്ഥിരീകരണം.

തിരുവനന്തപുരം: ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചത് ദേവപ്രശ്ന വിധി പ്രകാരമെന്ന് സ്ഥിരീകരണം. കൊടിമരത്തിന് ജീര്‍ണതയെന്നായിരുന്നു ദേവപ്രശ്നം. ദേവപ്രശ്നത്തിന്‍റെ ചാര്‍ത്താണ് ഇപ്പോള്‍ പുറത്ത് വന്നത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ ബോര്‍ഡല്ല കൊടിമരം പുനര്‍നിര്‍മാണമെന്ന തീരുമാനമെടുത്തത് എന്നാണ് സ്ഥിരീകരണം. 2014 ജൂണ്‍ 18നായിരുന്നു കൊടിമരം പുനര്‍നിര്‍മാണം നിര്‍ദേശിച്ച ദേവപ്രശ്നം. എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡാണ് കൊടിമരം പുനര്‍നിര്‍മാണം സംബന്ധിച്ച തീരുമാനമെടുത്തത്. തീരുമാനം നടപ്പാക്കുകയാണ് പിന്നീടെത്തിയ പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ ബോര്‍ഡ് ചെയ്തത് എന്നാണ് സ്ഥിരീകരണം.

വാചിവാഹന കൈമാറ്റത്തിലെ ക്രമക്കേടിൽ കേസെടുക്കുന്നതിൽ എസ്ഐടിയ്ക്ക് ആശയക്കുഴപ്പം നിലനല്‍കെയാണ് പുതിയ സ്ഥിരീകരണം. വാചിവാഹന കൈമാറ്റത്തിൽ മുൻ ഭരണസമിതി അംഗം അജയ് തറയിൽ അടക്കമുള്ളവരെ പ്രതിയാക്കാനുള്ള നീക്കം എസ്ഐടി നടത്തുന്നതിനിടെ അഡ്വറ്റ് കമ്മീഷണറുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2012 ലെ ബോർഡ് ഉത്തരവിന് വിരുദ്ധമാണ് പ്രവർത്തികൾ എന്നായിരുന്നു എസ്ഐടി കണ്ടെത്തൽ. കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ എല്ലാം ഹൈക്കോടതി 2018 ൽ അംഗീകരിച്ചതിനാൽ ഹൈക്കോടതി നിലപാട് അറിഞ്ഞ് മതി തുടർ നടപടികൾ എന്നാണ് തീരുമാനം. 2012 ലെ ഉത്തരവ് ഉദ്യോഗസ്ഥർ അഡ്വക്കറ്റ് കമ്മീഷണറിൽ നിന്ന് മറച്ച് വെച്ചതാണോ എന്നതടക്കം വിശദമായ പരിശോധനയും വേണ്ടിവരും. വാചിമാഹനം കൈമാറ്റ സമയത്ത് എല്ലാവരും സന്നിഹിതരായിരുന്നുവെന്നും ആരും ഇത് തടഞ്ഞില്ലെന്നുമാണ് അജയ് തറയിൽ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്
പാത്രം കഴുകൽ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു; 'ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും'