എം എ ബേബിയെ പരിസഹിക്കുന്നവർക്ക് മന്ത്രി ആർ ബിന്ദുവിന്റെ മറുപടി; 'ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും'

Published : Jan 22, 2026, 08:25 AM IST
R Bindu on M A Baby row

Synopsis

ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പിന്തുണച്ച് മന്ത്രി ആർ ബിന്ദു. ഇത് വർഷങ്ങളായുള്ള നിഷ്ഠയാണെന്നും, ഏറെ അഭിമാനകരവും മാതൃകാപരവുമെന്നും മന്ത്രി പ്രതികരിച്ചു. 

തിരുവനന്തപുരം: സിപിഎമ്മിന്റെ ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെ ഒരു വീട്ടിൽ വച്ച് ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ അഭിന്ദിച്ച് മന്ത്രി ആർ ബിന്ദു. താൻ കഴിച്ച പാത്രം മറ്റാരെയും കൊണ്ട് കഴുകിക്കയില്ല എന്നത് അദ്ദേഹത്തിന്റെ നിഷ്ഠയാണ്. ഏറെ അഭിമാനകരവും മാതൃകാപരവുമാണ് എം എ ബേബിയുടെ നിശ്‌ചയം. തൊണ്ണൂറുകളിൽ, നാലഞ്ച് വർഷം സഖാവിന്റെ വീട്ടിലെ നിത്യ സന്ദർശക ആയിരുന്ന കാലത്തേ കണ്ടിട്ടുള്ളതാണ് അത്. ഞങ്ങളുടെ വീട്ടിൽ വന്നാലും ഭക്ഷണം കഴിച്ചാൽ സ്വയം പാത്രം കഴുകുകയും അങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരികയും ചെയ്യും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും എത്രയോ വർഷങ്ങളായി തുടരുന്ന ചര്യയാണ് അതെന്നും മന്ത്രി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം:

'അതേ. ..ഇത് ഞങ്ങളുടെ പാർട്ടിയുടെ ജനറൽ സെക്രട്ടറി സ എം എ ബേബി. .. കൊടുങ്ങല്ലൂർ ഏരിയയിൽ ഗൃഹസന്ദർശന പരിപാടിയ്ക്കിടയിൽ അഴീക്കോട്ടെ ഒരു വീട്ടിൽ നിന്ന് സ്നേഹപൂർവ്വം ഒരുക്കി നൽകിയ ഭക്ഷണം കഴിച്ച ശേഷം താൻ ആഹാരം കഴിച്ച പാത്രം കഴുകി വെക്കുകയാണ് സഖാവ്. .. താൻ കഴിച്ച പാത്രം മറ്റാരെയും കൊണ്ട് കഴുകിക്കയില്ല എന്നത് അദ്ദേഹത്തിന്റെ നിഷ്ഠയാണ്. ... ഏറെ അഭിമാനകരവും മാതൃകാപരവുമായ നിശ്‌ചയം. ..അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ... എത്രയോ വർഷങ്ങളായി തുടരുന്ന ചര്യയാണ് അത്. ...

തൊണ്ണൂറുകളിൽ, നാലഞ്ച് വർഷം സഖാവിന്റെ വീട്ടിലെ നിത്യ സന്ദർശക ആയിരുന്ന കാലത്തേ കണ്ടിട്ടുള്ളതാണ് അത്. ...ഞങ്ങളുടെ വീട്ടിൽ വന്നാലും ഭക്ഷണം കഴിച്ചാൽ സ്വയം പാത്രം കഴുകുകയും അങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരികയും ചെയ്യും. ..

അതിനെയാണ് ചില ബി ജെ പി/ ആർ എസ്സ് എസ്സ് പ്രൊഫൈലുകൾ പരിഹസിക്കുന്നത്. ...ഒരിക്കലും ഭക്ഷ്യവസ്തുവോ ഭക്ഷണമോ സ്വയം ഉണ്ടാക്കുകയോ കഴിച്ച പാത്രം പോലും കഴുകി വെക്കുകയോ ചെയ്യാത്ത മേലാളപൊങ്ങച്ചങ്ങളുടെ ജീർണ്ണിച്ച ആശയങ്ങൾ ഉള്ളിൽ പേറുന്നവരുടെ സ്ഥായീഭാവമാണ് സർവ്വപുച്‌ഛം.

ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും. ....

Proud of you, dear comrade. .…'- മന്ത്രി ആർ ബിന്ദു

എം എ ബേബിയെ പിന്തുണച്ച് ഇടത് നേതാക്കളും മന്ത്രിമാരും മന്ത്രിമാരും ഉൾപ്പെടെ ഒട്ടേറെപ്പേർ രംഗതത്ത് വന്നിട്ടുണ്ട്. എം എ ബേബിയെ പരിഹസിക്കുന്നവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് വെളിച്ചത്തുവരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഡൽഹിയിലെ എകെജി ഭവനിലായാലും തിരുവനന്തപുരത്തെ എകെജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് തങ്ങളുടെ രീതിയും ശീലവുമാണെന്ന് ശിവൻകുട്ടി വിശദീകരിച്ചു. എം എ ബേബിയും എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജനും പ്രതികരിച്ചു. എന്നാൽ, ചെറുപ്പം മുതലെ കഴിച്ച പാത്രം കഴുകിവയ്ക്കുക എന്നത് തന്റെ ശീലമാണെന്നും താന്‍ അത് ഇന്നും പാലിച്ച് വരുന്നുവെന്നും എം എ ബേബി പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്
ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്