
പത്തനംതിട്ട: ശബരിമലയിൽ വനം വകുപ്പ് ജീവനക്കാരന് പാമ്പ് കടിയേറ്റു. മരക്കൂട്ടത്ത് വച്ചായിരുന്നു സംഭവം. കൊല്ലം കുമ്മിൾ സ്വദേശി സെൻജിത്തിനെയാണ് പാമ്പ് കടിച്ചത്. തെന്മല ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനാണ്. ശബരിമല ഡ്യൂട്ടിക്കായി എത്തിയതായിരുന്നു. സെൻജിത്തിനെ ഉടൻ തന്നെ പമ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്