ശബരിമല സ്വർണക്കൊള്ള കേസ്: പ്രോസിക്യൂഷൻ അനുമതി തേടി എസ്ഐടി; ദേവസ്വം സെക്രട്ടറിക്ക് അപേക്ഷ നൽകി

Published : Nov 10, 2026, 12:23 PM IST
sabarimala gold theft

Synopsis

കട്ടിളപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർചെയ്ത് ഒരുവർഷത്തിന് ശേഷമാണ് എസ്ഐടി പ്രോസിക്യൂഷൻ അനുമതി തേടിയിരിക്കുന്നത്. നേരത്തേ കേസിലെ കുറ്റപത്രം വൈകുന്നതിൽ കോടതിയും വിമർശനമുന്നയിച്ചിരുന്നു. ദേവസ്വം ബോർഡിലെ മുൻ ഉദ്യോ​ഗസ്ഥരും ഭാരവാഹികളുമാണ് പ്രതിപട്ടികയിലുള്ളത്.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി എസ്ഐടി. ദേവസ്വം വകുപ്പ് സെക്രട്ടറിക്കാണ് എസ്ഐടി പ്രോസിക്യൂഷൻ അനുമതി തേടി അപേക്ഷ നൽകിയത്. പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്ന കേസിലെ കുറ്റപത്രവും സമർപ്പിക്കും.

കട്ടിളപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർചെയ്ത് ഒരുവർഷത്തിന് ശേഷമാണ് എസ്ഐടി പ്രോസിക്യൂഷൻ അനുമതി തേടിയിരിക്കുന്നത്. നേരത്തേ കേസിലെ കുറ്റപത്രം വൈകുന്നതിൽ കോടതിയും വിമർശനമുന്നയിച്ചിരുന്നു. ദേവസ്വം ബോർഡിലെ മുൻ ഉദ്യോ​ഗസ്ഥരും ഭാരവാഹികളുമാണ് പ്രതിപട്ടികയിലുള്ളത്. അതിനാലാണ് പ്രോസിക്യൂഷൻ അനുമതി തേടി ദേവസ്വം സെക്രട്ടറിയെ എസ്ഐടി സമീപിച്ചത്.

ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ ആകെ 13 പ്രതികളാണുള്ളത്. ഇതിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബു അടുത്തിടെ അന്തരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, ശ്യാംപ്രകാശ്(ദേവസ്വം അസി. കമ്മീഷണർ) എൻ വാസു(മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്) സുധീഷ്, ബൈജു(മുൻ തിരുവാഭരണം കമ്മീഷണർ) എ പത്മകുമാർ(മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്) പങ്കജ് ഭണ്ഡാരി(സ്മാർട് ക്രിയേഷൻസ് സിഇഒ) ​ഗോവർധൻ(ജ്വല്ലറി വ്യാപാരി) വിജയകുമാർ(മുൻ ദേവസ്വം ബോർഡ് അം​ഗം) കെ പി ശങ്കരദാസ്(മുൻ ദേവസ്വം ബോർഡ് അം​ഗം) തന്ത്രി കണ്ഠരര് രാജീവര് എന്നിവരാണ് കേസിലെ പ്രതികൾ.

ശബരിമല സ്വർണക്കൊള്ളയിലെ ദ്വാരപാലക പാളി കേസിൽ കുറ്റപത്രം നൽകാൻ എസ്ഐടി ഹൈക്കോടതിയിൽ സാവകാശം തേടിയിട്ടുണ്ട്. അതിനിടെ, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം പരി​ഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷന് അനുമതി തേടിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ഉടൻ ലഭിക്കും. റിപ്പോർട്ട് ലഭിച്ചശേഷം ഹർജി പരി​ഗണിക്കാമെന്നാണ് കോടതി പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിഫ്ബി ഭൂമിയേറ്റെടുക്കലിലെ ക്രമക്കേട്: കണ്ണൂരിലും പാലക്കാടും വിജിലൻസ് അന്വേഷണം ആരംഭിച്ചു; രേഖകൾ ആവശ്യപ്പെട്ട് കിൻഫ്രയ്ക്കും കത്ത് നൽകി
മികച്ച യുവകർഷകനുള്ള പുരസ്കാര ജേതാവ്, ലഹരി കടത്തിയത് വാഴക്കുലയിൽ, സൂക്ഷിച്ചത് പക്ഷിക്കൂട്ടിൽ, ആലുവ എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്