ശബരിമല സ്വർണപാളികേസിലും എസ്ഐടി അന്വേഷണം; പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു, തിരുവാഭരണം കമ്മീഷണറുടെ മൊഴി നിർണായകം

Published : Apr 21, 2026, 07:13 AM IST
prasanth and sabarimala

Synopsis

മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാറിനേയും ചോദ്യം ചെയ്തു. ഹൈക്കോടതി അനുമതിയില്ലാതെയായിരുന്നു പാളികൾ പോറ്റിക്ക് നൽകിയതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് 2025ലെ സ്വർണപാളി കൊണ്ടുപോയതിലും എസ്ഐടി അന്വേഷണം. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാറിനേയും ചോദ്യം ചെയ്തു. ഹൈക്കോടതി അനുമതിയില്ലാതെയായിരുന്നു പാളികൾ പോറ്റിക്ക് നൽകിയതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് വിവാദമായതോടെ പിഎസ് പ്രശാന്ത് ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു. ഇത് മൂന്നാം തവണയാണ് ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. അജികുമാറും പോറ്റിയുമായി സൗഹൃദമുണ്ടെന്നും എസ്ഐടി പറയുന്നു.

അതേസമയം, 2025 സെപ്റ്റംബർ ഏഴിന് പാളികൾ കൊണ്ടുപോയ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. സന്നിധാനത്ത് എത്തിയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ എസ്ഐടിയുടെ മൊഴിയെടുക്കൽ. നിലവിലെ തിരുവാഭരണം കമ്മീഷണറുടെ മൊഴി നിർണായകമാകും. സ്വർണ്ണം പൂശലുമായി ബന്ധപ്പെട്ട സ്മാർട്ട് ക്രിയേഷൻസിന്റെ സാങ്കേതിക വൈദഗ്ധത്തെക്കുറിച്ച് നിലവിലെ തിരുവാഭരണം കമ്മീഷണർ ആദ്യം സംശയമുന്നയിച്ചിരുന്നു. പിന്നീട് അവർ യോഗ്യരാണ് എന്ന റിപ്പോർട്ടും നൽകി. എന്നാൽ സമ്മർദ്ദങ്ങളെ തുടർന്നാണോ അത്തരം നിലപാട് മാറ്റം എന്ന സംശയം ഉയരുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
ശബ്ദം കേട്ട് വാതിൽ തുറന്ന ഉടമയും കുടുംബവും ഞെട്ടി; ഹോട്ടലിന്‍റെ മുൻ വാതിൽ തകര്‍ത്ത് കാട്ടാന അകത്ത് കയറി