
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണ്ണം മാറി ചെമ്പായത് കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയായിരിക്കെയാണ്. ഇത് ഹൈക്കോടതി തന്നെയാണ് ശരിവെച്ചത്. ദേവസ്വം മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്വം ഇല്ലാതാകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ദ്വാരപാലക ശില്പം ആർക്കാണ് വിറ്റാതെന്ന് കടകംപള്ളിക്കും സിപിഎമ്മിനും അറിയാം. ആർക്കാണ് കൊടുത്തതെന്ന് കണ്ടത്തേണ്ടത് അന്വേഷണ സംഘമാണെന്ന് പറഞ്ഞ വി ഡി സതീശൻ, കടകംപള്ളി സുരേന്ദ്രൻ്റെ ഏറ്റവും അടുത്ത ആളായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയെന്നും ആരോപിച്ചു.
അയ്യപ്പന്‍റെ ദ്വാരപാലക ശില്‍പം ഒരു കോടിശ്വരന് വിറ്റിരിക്കുകയാണ്, ആര്‍ക്കാണന്ന് കടകംപള്ളിയോട് ചോദിച്ചാലറിയാം എന്ന് വി ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കടംകപള്ളി നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. മാനസിക നില തെറ്റിയത് പോലെയുള്ള പ്രസ്താവനയാണ് പ്രതിപക്ഷ നേതാവിന്‍റെതെന്നും ദേവസ്വം മന്ത്രിയുടേയും പ്രസിഡന്‍റിന്‍റെയും ബോഡിന്റെയും എല്ലാ ചുമതലകളിലും വ്യക്തതയുണ്ട്, ദ്വാരപാലക ശിൽപ്പം ആർക്ക് വിറ്റെന്ന് കടകംപള്ളിക്ക് അറിയാം എന്നാണ് പറയുന്നത്, ആണത്തവും തന്‍റേടവും ഉണ്ടെങ്കിൽ ആരോപണം തെളിയിക്കണം എന്നായിരുന്നു കടകംപള്ളി വെല്ലുവിളിച്ചത്. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമാണ്. ബിജെപിയുമായി ചേർന്നാണ് ആരോപണം ഉന്നയിക്കുന്നത്. ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും കടകംപള്ളി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി ഡി സതീശന്‍ വീണ്ടും വിമര്‍ശവുമായി രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam