
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി പന്തളം കൊട്ടാരം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പന്തളം കൊട്ടാരം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ആശങ്ക പരിഹരിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. ചെന്നൈയിൽ നടത്തിയ സ്വർണം പൂശൽ ജോലികളിലും സംശയമുണ്ട്. ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെ നിറം മങ്ങിയെന്ന കാര്യത്തിലടക്കം സംശയങ്ങളുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യണം. വിജയ് മല്യ നൽകിയ സ്വർണ്ണപ്പാളികൾ നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും 2019 ഒരു നടപടിക്രമങ്ങളും പാലിച്ചില്ലെന്നും പന്തളം കൊട്ടാരം അധികൃതര്‍ പറഞ്ഞു.