വാജിവാഹനം തന്ത്രിക്ക് കൈമാറിയ യുഡിഎഫ് നിയമിച്ച ബോർഡും കുരുക്കിൽ; കൈമാറ്റം 2012ലെ ഉത്തരവ് ലംഘിച്ച്

Published : Jan 16, 2026, 11:58 AM ISTUpdated : Jan 16, 2026, 12:24 PM IST
vachi vahanam

Synopsis

വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് ദേവസ്വം ഉത്തരവ്. നിർണായക ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2012ലാണ് ബോർഡ് കമ്മീഷണർ ഉത്തരവിറക്കിയത്. 

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്കും മുൻ ഭരണസമിതിക്കും കുരുക്ക് മുറുക്കി ദേവസ്വം ബോർഡിൻ്റെ ഉത്തരവ്. വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് ദേവസ്വം ഉത്തരവ്. നിർണായക ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2012ലാണ് ബോർഡ് കമ്മീഷണർ ഈ ഉത്തരവിറക്കിയത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോ‍ർഡ് തീരുമാനം. ഈ ഉത്തരവ് നിലനിൽക്കെയാണ് പ്രയാർ ഗോപാലകൃഷ്ണൻെറ ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. ഉത്തരവ് ഭരണസമിതിക്കും കുരുക്കായി മാറും. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. 

പൂജയുടെ ഭാ​ഗമായി ഏതെങ്കിലും സാധനങ്ങൾ മാറ്റേണ്ട സാഹചര്യം വരികയാണെങ്കിൽ അത് ദേവസ്വത്തിൻ്റെ സ്വത്ത് തന്നെയാണെന്നും അത് ആർക്കും കൊണ്ടുപോവാൻ അവകാശമില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവ് പ്രകാരം പ്രയാർ ​ഗോപാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള ബോർഡ് അന്വേഷണത്തിൻ്റെ പരിധിയിൽ വരും. 2012ൽ ഇത് ഉത്തരവ് ആയി മാത്രമല്ല, ഇതിൻ്റെ സർക്കുലർ എല്ലാ ഓഫീസുകളിലേക്കും എത്തിയിട്ടുണ്ട്. ഇത് ശബരിമലയിൽ മാത്രമല്ല, തിരുവിതാംകൂർ ബോർഡുകളിലെ എല്ലാ ക്ഷേത്രങ്ങളേയും ബാധിക്കുന്ന കാര്യമാണ്. ക്ഷേത്രങ്ങളിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ മാറ്റി വെക്കുമ്പോൾ അത് പുറത്തേക്ക് കൊണ്ടുപോവാനാവില്ലെന്നും പൊതു സ്വത്തായി കാണണമെന്നുമാണ് ഉത്തരവിലുള്ളത്.  

എന്‍ വിജയകുമാറിനെ കസ്റ്റഡിയിൽ വിട്ട് കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഎം പ്രതിനിധിയുമായ എന്‍ വിജയകുമാറിനെ വിജിലൻസ് കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നടപടി. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ വാങ്ങിയത്. എ പത്മകുമാര്‍ നേതൃത്വം നല്‍കിയ ബോര്‍ഡിലെ സിപിഎം നോമിനി ആയിരുന്നു വിജയകുമാര്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ചു, യുവതിക്ക് ദാരുണാന്ത്യം
ശബരിമല സ്വർണക്കൊള്ള കേസിൽ എന്‍ വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു