ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രഭാ മണ്ഡലം പരിശോധിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി, വാതിലിലെയും സാമ്പിളുകൾ ശേഖരിക്കും

Published : Jun 08, 2026, 08:01 PM IST
sabarimala gold theft highcourt

Synopsis

വിഗ്രഹങ്ങൾക്ക് പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താൻ ഹൈക്കോടതി അനുമതി നല്‍കി. പ്രഭാ മണ്ഡലത്തിലെയും വാതിലിലെയും സാമ്പിളുകൾ കോടതി ശേഖരിക്കും. 2019 ൽ സ്മാർട്ട് ക്രിയേഷൻസ് യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം 'സ്ട്രിപ്പിങ് സാൾട്ട്' ഉപയോഗിച്ച് വേർതിരിച്ചെടുത്തു.

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്ഐടി ഹൈക്കോടതിയില്‍. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അതേസമയം, വിഗ്രഹങ്ങൾക്ക് പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താൻ ഹൈക്കോടതി അനുമതി നല്‍കി. പ്രഭാ മണ്ഡലത്തിലെയും വാതിലിലെയും സാമ്പിളുകൾ കോടതി ശേഖരിക്കും. 2019 ൽ സ്മാർട്ട് ക്രിയേഷൻസ് യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം 'സ്ട്രിപ്പിങ് സാൾട്ട്' ഉപയോഗിച്ച് വേർതിരിച്ചെടുത്തു. പ്രത്യേക തരം രാസമിശ്രിതമാണ് ഇത്. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ജംഷഡ്പൂർ എന്‍എംഎലിലെ റിപ്പോർട്ട്‌ അന്വേഷണത്തിൽ നിർണായക സഹായം ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റവന്യൂ ഉദ്യോഗസ്ഥന് ഗുഡ് സര്‍വീസ് എന്‍ട്രി; അവാര്‍ഡ് ഹാരിസണ്‍സ് മലയാളം കേസ് നടത്തിപ്പിലെ സേവനങ്ങള്‍ക്ക്
അതിവേഗ യാത്ര, കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി; ചെലവ് 220.51 കോടി, മാരാരിക്കുളം - ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും