ശബരിമല സ്വർണക്കൊള്ളക്കേസ്: നിര്‍ണായക പ്രതികരണവുമായി ഇടനിലക്കാരൻ കൽ‌പേഷ്

Published : Oct 27, 2025, 02:46 PM ISTUpdated : Oct 27, 2025, 07:42 PM IST
KALPESH

Synopsis

സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകിയെന്ന് കൽ‌പേഷ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ നിർണായക ഇടനിലക്കാരൻ കൽപേഷിനെ കണ്ടെത്തി ഏഷ്യാനെറ്റ് ന്യൂസ്. സ്മാർട് ക്രിയേഷൻസിൽ നിന്ന് സ്വർണം അടങ്ങിയ കവർ, ബെല്ലാരിയിലെ ഗോവർധന് നൽകിയതായി കൽപേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വർണം ഗോവർധന് വിറ്റെന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി ശരിവയ്ക്കുന്നതാണ് കൽപേഷിന്‍റെ  വെളിപ്പെടുത്തൽ. ചെന്നൈയിലെ ജ്വല്ലറിയിൽ ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയ കൽപേഷ് , രാജസ്ഥാൻ സ്വദേശിയാണ്. 

സ്മാർട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ച സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്കായി കൈപ്പറ്റിയത് കൽപേഷ് എന്ന മൊഴി പുറത്തുവന്നത് മുതൽ ഉയർന്നത് പല തരം അഭ്യൂഹങ്ങളാണ്. അന്വേഷണം വഴിതെറ്റിക്കാൻ പോറ്റി ചമച്ച സാങ്കൽപ്പിക കഥാപാത്രമാണ് കൽപേഷ് എന്ന് വരെ പ്രചാരണം ഉയർന്നു. അഭ്യൂഹങ്ങൾക്കെല്ലാം ഒടുവിൽ കൽപേഷ് ഒറിജിനൽ തന്നെ എന്നതിന് ഏഷ്യാനെറ്റ് ന്യൂസിലൂടെ സ്ഥിരീകരണം.

ചെന്നൈ സോകാർപേട്ടിലെ വീരപ്പൻ സ്ട്രീറ്റിലുള്ള കാളികുണ്ട് ജ്വല്ലറിയിലാണ് കൽപേഷ് ജെയിനിനെ കണ്ടെത്തിയത്. സങ്കി പി ജെയിൻ എന്നയാൾ നടത്തുന്ന സ്വർണ്ണക്കടയിൽ 2012 മുതൽ ജീവനക്കാരനെന്ന് 31കാരനായ കൽപേഷ് പറഞ്ഞു. 15 വർഷത്തിലധികമായി സങ്കിയുടെ സുഹൃത്തും ബെല്ലാരിയിലെ സ്വർണവ്യാപാരിയുമായ ഗോവർധൻ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് സ്പമാർട് ക്രിയേഷൻസിൽ എത്തി കവർ കൈപ്പറ്റിയത്

ഗോവർധൻ വിളിച്ചുപറഞ്ഞതനുസരിച്ചാണ് സ്മാർട് ക്രിയേഷൻസിൽഎത്തി കവർ വാങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ബെല്ലാരിയിൽ പോയി കൈമാറി. കച്ചവട ആവശ്യത്തിനായി 20 ദിവസത്തിലൊരിക്കാൽ ബെല്ലാരിയിലെ ജ്വെല്ലറിയിലെത്തുക പതിവാണെന്നും സ്മാർട് ക്രിയേഷൻസിൽ നിന്ന് കവർ കൊണ്ടുപോയതിന് പ്രത്യേക പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും കൽപ്പേഷ് പറഞ്ഞു. സഹായം എന്ന നിലയിലാണ് ചെയ്തത്. ഇതിന് മുൻപ് അവിടെ പോയിട്ടില്ല. പോറ്റിയെ അറിയാമോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു കൽപേഷിന്‍റെ മറുപടി. 

സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇതുവരെ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കൽപ്പേഷ് പറഞ്ഞു. എന്നാൽ ഇയാളുടെ അവകാശവാദങ്ങൾ ശരിയോയെന്നറിയാൻ എസ്ഐടിയുടെ സ്ഥിരീകരണം വരെ കാത്തിരിക്കണം. പോറ്റിയുടെ കുറ്റസമ്മതമൊഴി ശരിവയ്ക്കുന്നതാണ് കൽപേഷിന്‍റെ വെളിപ്പെടുത്തൽ. ശബരിമലയിലെ സ്വർണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് വാദിക്കുന്ന ഗോവർധൻ കളവ് പറഞ്ഞതോ എന്ന സംശയം ഉയരുന്നുണ്ട്.  അതേസമയം 2019ൽ ആദ്യം ദ്വാരപാലക പാളികൾ കൊണ്ടുപോയത് ഹൈദരാബാദിലെ നരേഷിന്‍റെ കടയിലേക്കാണെന്ന് എസ്ഐടി സ്ഥിരീകരിച്ചു. ഗോവർധന്‍റെ സുഹൃത്തായ ഇയാളുടെ പേര് നേരത്തെ നാഗേഷ് എന്ന് രേഖപ്പെടുത്തിയിരുന്നത് പിഴവ് ആണെന്നും ഇക്കാര്യം കോടതിയിൽ അറിയിക്കുമെന്നും എസ്ഐടി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുന്നംകുളത്ത് കണക്കുകളൊന്നുമങ്ങ് ശരിയാവുന്നില്ല, കാണിപ്പയ്യൂരില്‍ ജയിച്ച സ്വതന്ത്രയെ മുൻനിർത്തി വിചിത്ര സഖ്യ നീക്കം
രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; കോഴിക്കോട് ബീച്ചിന് അടുത്ത് പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്