ശബരിമല സ്വർണക്കൊള്ള; വഴങ്ങാതെ പ്രതിപക്ഷം, നിയമസഭാ കവാടത്തിൽ സത്യാഗ്രഹം തുടരുമെന്ന് പ്രതിപക്ഷ നേതാവ്

Published : Feb 02, 2026, 09:39 AM IST
v d satheesan

Synopsis

എൽഎമാരായ ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സത്യാഗ്രഹം തുടരുമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ അറിയിച്ചു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ പ്രതിഷേധിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം. പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കറെ അറിയിച്ചു. എൽഎമാരായ ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സത്യാഗ്രഹം തുടരുമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ അറിയിച്ചു. ശബരിമല സ്വർണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നിയമസഭയിൽ മുദാവാക്യം വിളിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. ശബരിമല സ്വർണക്കൊള്ള വീണ്ടും സർക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം.

അതേസമയം, സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ച ഇന്ന് നിയമസഭയിൽ തുടങ്ങും. കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്ക് എതിരെ പ്രതിപക്ഷം സഭയിൽ ഉന്നയിക്കുമ്പോൾ, കേന്ദ്രബജറ്റിന് എതിരായ വിമർശനം ഭരണപക്ഷം ഉയർത്തും. ലൈംഗിക അതിക്രമ കേസുകളിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം എന്ന ഡി.കെ.മുരളിയുടെ പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കും. ഡി.കെ.മുരളിയുടെയും രാഹുലിന്റെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനത്തിൽ എത്തുക. നിരന്തരം കേസിൽപ്പെടുന്ന രാഹുലിനെ അയോഗ്യനാക്കണം എന്നാണ് ഡി.കെ.മുരളിയുടെ ആവശ്യം. പക്ഷേ നടപടി സങ്കീർണമായതിനാൽ ഈ സഭ സമ്മേളനം തീരും മുമ്പ് അന്തിമ തീരുമാനം എടുക്കാൻ സാധ്യത കുറവാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല'; അതിവേഗ റെയിൽ പാതയുമായി മെട്രോമാൻ മുന്നോട്ട്, പൊന്നാനിയിൽ ഓഫീസ് തുറന്നു
റോഷി അഗസ്റ്റിനെ 'മലര്‍ത്തിയടിക്കാൻ' കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വേണം, ഇടുക്കി മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ഡിസിസി