'ശബരിമല'യിൽ നിയമനിർമാണം വേണം: കർമസമിതി യോഗം പന്തളത്ത്

Published : Jul 04, 2019, 07:29 AM ISTUpdated : Jul 04, 2019, 09:06 AM IST
'ശബരിമല'യിൽ നിയമനിർമാണം വേണം: കർമസമിതി യോഗം പന്തളത്ത്

Synopsis

 ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചര്‍ച്ച ചെയ്യും.

തിരുവനന്തപുരം: ശബരിമല കർമ്മസമിതിയുടെ സംസ്ഥാന സമിതി യോഗം ഇന്ന് പന്തളത്ത് ചേരും. ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. ആചാര സംരക്ഷണത്തിനായുള്ള നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാരിൽ സമ്മർദം ശക്തമാക്കാനാണ് നീക്കം. ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സാഹചര്യങ്ങളും യോഗം വിലയിരുത്തും. രാവിലെ പത്ത് മണിയോടെയാണ് യോഗം ആരംഭിക്കുക. 

എംപിമാരായ ശശി തരൂർ, ആന്‍റോ ആന്‍റണി എന്നിവര്‍ ഓര്‍ഡിനൻസ് സംബന്ധിച്ച് പാര്‍ലമെന്‍റില്‍ ഉന്നയിച്ച ചോദ്യത്തിന്, റിവ്യു ഹര്‍ജിയിൽ തീരുമാനം വരുന്നത് വരെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച ഓര്‍ഡിനൻസിന് സാധ്യതയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പ്രശ്നം സുപ്രീം കോടതിയിലാണെന്ന ഒറ്റവരി മറുപടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും