ശബരിമല: കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ കെഎസ്ആർടിസി

By Web TeamFirst Published Nov 17, 2019, 6:22 AM IST
Highlights
  • ജീവനക്കാരുടെ ക്ഷാമം സർവ്വീസുകളെ ബാധിക്കുമെന്ന ആശങ്കയുണ്ട്
  • തീർത്ഥാടകർക്കായി അധിക ബസ് സർവ്വീസുകളും കെ എസ് ആർ ടി സി ഏർപ്പെടുത്തി

കൊച്ചി: ശബരിമല സർവ്വീസുകൾക്കായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്ആർടിസി. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

തീർത്ഥാടകർക്കായി അധിക ബസ് സർവ്വീസുകളും കെ എസ് ആർ ടി സി ഏർപ്പെടുത്തി. കോടതി ഉത്തരവ് പ്രകാരം താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതാണ് കെ എസ് ആർ ടി സിയെ പ്രതിസന്ധിയിലാക്കിയത്. ജീവനക്കാരുടെ ക്ഷാമം സർവ്വീസുകളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിലാണ് കെ എസ് ആർ ടി സി ഹൈക്കോടതിയെ സമീപിച്ചത്.

നിലയ്ക്കൽ പമ്പ റൂട്ടിൽ 120 അധിക ബസ്സുകൾ സർവീസ് നടത്തും. വിവിധ ഡിപ്പോകളിൽ നിന്ന് 500 ബസ്സുകൾ വിവിധ ഘട്ടങ്ങളിലായി വിനിയോഗിക്കും. തിരക്കുള്ള ദിവസങ്ങളിൽ 2 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കും.

ആവശ്യമായാൽ കൂടുതൽ ബസുകൾ അനുവദിക്കും. നിലയ്ക്കൽ പമ്പ ബസുകൾ അറ്റകുറ്റപ്പണികൾ നടത്തിയാണ് അയക്കുന്നത്. മറ്റ് ബസുകൾ 5 വർഷത്തിൽ താഴെ പഴക്കമുള്ളവയാണ്. പ്രതിസന്ധികൾ തീർത്ഥാടന കാലത്തെ സർവ്വീസുകളെ ബാധിക്കില്ലെന്നാണ് കെ എസ് ആർടിസിയുടെ വിലയിരുത്തൽ.

click me!