കുമളിയിൽ നിന്ന് 50 കെഎസ്ആർടിസി ബസുകള്‍, 10 കരുതല്‍ ബസുകള്‍; മകരവിളക്കിനൊരുങ്ങി ഇടുക്കി

Published : Jan 11, 2025, 03:50 PM ISTUpdated : Jan 11, 2025, 03:57 PM IST
കുമളിയിൽ നിന്ന് 50 കെഎസ്ആർടിസി ബസുകള്‍, 10 കരുതല്‍ ബസുകള്‍; മകരവിളക്കിനൊരുങ്ങി ഇടുക്കി

Synopsis

വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് ,മെഡിക്കൽ ടീമിന്റെ സേവനം, 1 കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.

ഇടുക്കി: ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. 150 ഓഫീസർമാരുൾപ്പെടെ 1350 പോലീസുകാരെയാണ് വിവിധ പോയിന്റുകളിലായി നിയോഗിക്കുകയെന്നും ഭരണകൂടം അറിയിച്ചു. 

കുമളിയിൽ നിന്ന് 50 കെ എസ് ആർ ടി സി ബസ്സുകൾ സർവീസ് നടത്തം. 10 ബസ്സുകൾ കരുതലിന് നിർത്തും. മൊത്തം 60 ബസ്സുകളാണ് മകര വിളക്കിൻ്റെ ഭാഗമായി സജ്ജമാക്കുക. ശബരിമലയിൽ നിന്ന് പുല്ലുമേട്ടിലേക്ക് മകര വിളക്ക് കാണാനെത്തുന്നവരെ ശേഷം ശബരിമലയിലേക്ക് തിരികെ പോകാൻ അനുവദിക്കില്ല. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് കർപ്പൂരം കത്തിക്കുന്നതടക്കമുള്ളവ പുല്ലുമേട്ടിൽ ഒഴിവാക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് , നിരോധിത വസ്തുക്കൾ തുടങ്ങിയവ അനുവദിക്കില്ല.

വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് ,മെഡിക്കൽ ടീമിന്റെ സേവനം, 1 കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഐ സി യു ആംബുലൻസ് , മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ലഭ്യമാക്കുക. മൊത്തം 14 ആംബുലൻസുകൾ സജ്ജമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കുമിളി, വണ്ടിപ്പെരിയാർ, സത്രം, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ അഗ്നി സുരക്ഷാ സേനയുടെ യൂണിറ്റുകൾ വിന്യസിക്കും. അറുപത് പേരുള്ള സംഘത്തെയാണ് ഇവിടെ നിയോഗിക്കുക. നാലാംമൈൽ മുതൽ ഉപ്പ് പാറ വരെ ഒരു കി.മീ ഇടവിട്ട് വനം വകുപ്പിൻ്റെ ഡ്യൂട്ടി പോയിൻ്റുകൾ ഉണ്ടാവും. പുല്ലുമേടിലേക്കുള്ള വഴി തുറക്കലും അടയ്ക്കലും ആർ ആർ ടി സംഘം നിർവഹിക്കും. ഇവിടങ്ങളിൽ വെളിച്ചവിതാനം ഒരുക്കും. കോഴിക്കാനം ,പുല്ലുമേട് എന്നിവിടങ്ങളിൽ വനംവകുപ്പ് ഭക്തർക്കായി കഫ്റ്റീരിയ സേവനം നൽകും.
 
പൊതുമരാമത്ത് വകുപ്പ് സുരക്ഷാ ബാരിക്കേഡ് നിർമ്മാണം പൂർത്തിയാക്കി. അപകട സാധ്യതയേറിയ ഇടങ്ങളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും. ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ കുടിവെള്ള ടാങ്കുകൾ സ്ഥാപിക്കുന്ന ജോലി വാട്ടർ അതോറിറ്റി പൂർത്തിയാക്കി. കോഴിക്കാനത്ത് 2000 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന ടാങ്കും മറ്റ് സ്ഥലങ്ങളിൽ ചെറിയ ടാങ്കുകളും ഒരുക്കും. കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്ററിൽ വെളിച്ചവിതാനം സജ്ജീകരിച്ചു. ഭക്തർക്ക് മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിൽ അറിയിപ്പുകൾ നൽകും. പുല്ലുമേട് ടോപ്പിൽ മിന്നൽരക്ഷാ ചാലകം ഒരുക്കിക്കഴിഞ്ഞു . മകരവിളക്ക് ദിവസം ബി എസ് എൻ എൽ പുല്ലുമേട്ടിൽ മൊബൈൽ സേവനം ഉറപ്പാക്കും. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളെ നിയോഗിച്ചു കഴിഞ്ഞു. കുടിവെള്ളം, താൽക്കാലിക ശൗചാലയങ്ങൾ എന്നിവയൊരുക്കും. പുല്ലുമേട്, പരുന്തും പാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദർശനത്തിനായി എൽ ഇ ഡി വാൾ  സജ്ജമാക്കുന്നതിന് അതത് പഞ്ചായത്തുകൾക്ക് നിർദേശം നൽകിയതായി.എൽ എസ് ജി ഡി ജോയിൻ്റ് ഡയരക്ടർ അറിയിച്ചു.

കുമളിയിൽ നിന്ന് 50 കെ എസ് ആർ ടി സി ബസ്സുകൾ സർവീസ് നടത്തം. 10 ബസ്സുകൾ കരുതലിന് നിർത്തും. മൊത്തം. 60 ബസ്സുകളാണ് മകരളി വിളക്കിൻ്റെ ഭാഗമായി സജ്ജമാക്കുക. ശബരിമലയിൽ നിന്ന് പുല്ലുമേട്ടിലേക്ക് മകര വിളക്ക് കാണാനെത്തുന്നവരെ ശേഷം  ശബരിമലയിലേക്ക് തിരികെ പോകാൻ അനുവദിക്കില്ല. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് കർപ്പൂരം കത്തിക്കുന്നതടക്കമുള്ളവ പുല്ലുമേട്ടിൽ ഒഴിവാക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് , നിരോധിത വസ്തുക്കൾ തുടങ്ങിയവ അനുവദിക്കില്ല.

വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റേഡിയം ,വാളാടി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് . തമിഴ്‌നാട്ടിൽനിന്ന് ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ കുമളിയിൽ നിന്ന് കമ്പംമേട് , കട്ടപ്പന, കുട്ടിക്കാനം വഴി യാത്ര ചെയ്യേണ്ടതാണെന്നും കളക്ടർ അറിയിച്ചു.

ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ  വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഓൺലൈനായി ചേർന്നു. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്‌ ,സബ് കലക്‌ടർ അനൂപ് ഗാർഗ് , പെരിയാർ കടുവ സങ്കേതം വെസ്റ്റ് വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ് സന്ദീപ് മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തിങ്ക്ളാഴ്ച കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങൾ സന്ദർശിക്കും.

അയ്യന് കാണിക്കയായി സ്വർണ അമ്പും വില്ലും വെള്ളി ആനകളും; മകന്റെ മെഡിക്കൽ അഡ്മിഷനു വേണ്ടി നേർന്നതെന്ന് വ്യവസായി

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്