ശബരിമല മണ്ഡലപൂജ: തങ്കയങ്കി ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Published : Dec 14, 2020, 06:32 AM IST
ശബരിമല മണ്ഡലപൂജ: തങ്കയങ്കി ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Synopsis

ഡിസംബര്‍ ഇരുപത്തിരണ്ടിന് പുറപ്പെടുന്ന തങ്കയങ്കി ഘോഷയാത്ര 25-ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും. ഡിസംബര്‍ ഇരുപത്തിയാറിനാണ് മണ്ഡല പൂജ.

പത്തനംതിട്ട: ശബരിമല മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള തങ്കയങ്കി ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറന്മുള ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്രക്ക് ആചാര പ്രകാരം ഏഴുപത് ക്ഷേത്രങ്ങളില്‍ വരവേല്‍പ് നല്‍കും. കോവിഡ് പ്രോട്ടകോള്‍ അനുസരിച്ച് ആയിരിക്കും ഘോഷയാത്ര. 

ഡിസംബര്‍ ഇരുപത്തിരണ്ടിന് പുറപ്പെടുന്ന തങ്കയങ്കി ഘോഷയാത്ര 25-ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും. ഡിസംബര്‍ ഇരുപത്തിയാറിനാണ് മണ്ഡല പൂജ. മണ്ഡല പൂജാദിവസം  അയ്യായിരം പേര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിടുണ്ട്. അതേസമയം തീര്‍ത്ഥാടനകാലത്തെ കുറിച്ച് വിലയിരുത്താന്‍  ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി ഇന്ന് വീണ്ടും യോഗം ചേരും. തീര്‍ത്ഥാടകരുടെ ഏണ്ണം കൂട്ടുന്ന കാര്യവും പരിശോധിക്കും. തുടര്‍ന്ന ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാറിടിച്ച് അപകടം; കാറും ഡ്രൈവറും കസ്റ്റഡിയിൽ, മദ്യലഹരിയിൽ വാഹനമോടിച്ചതിന് കേസെടുക്കും
കോന്നിയിൽ 64കാരന് സൂര്യാഘാതമേറ്റു; മുഖത്തും കഴുത്തിലും കൈകളിലുമാണ് പൊള്ളൽ