മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരിമല നട അടച്ചു

Web Desk   | Asianet News
Published : Dec 27, 2019, 10:36 PM ISTUpdated : Dec 27, 2019, 10:39 PM IST
മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരിമല നട അടച്ചു

Synopsis

സമാധാനപരമായ ഒരു മണ്ഡലകാലത്തിനാണ് സമാപനമാകുന്നത്.  വരുമാനത്തിലും തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ സർവ്വകാല റെക്കോർഡ് ഉണ്ടാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.

സന്നിധാനം: നാൽപത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് പരിസമാപ്‌തി. ശബരിമല നടയടച്ചു. ഹരിവരാസനം ചൊല്ലി അയ്യപ്പനെ യോഗ നിദ്രയിലാക്കി യോഗ ദണ്ഡും ജപമാലയും അണിയിച്ചാണ് മേൽശാന്തി നടയടച്ചത്.  ഇനി മകരവിളക്ക്  മഹോത്സവത്തിനായി തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക.  

ജനുവരി 15നാണു മകരവിളക്ക്.  സമാധാനപരമായ ഒരു മണ്ഡലകാലത്തിനാണ് സമാപനമാകുന്നത്.  വരുമാനത്തിലും തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ സർവ്വകാല റെക്കോർഡ് ഉണ്ടാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്‍റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി
നടിയെ ആക്രമിച്ച കേസ്: അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; പ്രതി മാർ‌ട്ടിനെതിരെ ഉടൻ കേസെടുക്കും