ശബരിമല തീര്‍ഥാടക ഷോക്കേറ്റ് മരിച്ചത് ഗുരുതര സുരക്ഷാ വീഴ്ച;അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ

Published : May 21, 2025, 12:24 PM IST
ശബരിമല തീര്‍ഥാടക ഷോക്കേറ്റ് മരിച്ചത് ഗുരുതര സുരക്ഷാ വീഴ്ച;അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ

Synopsis

കുടിവെള്ള കിയോസ്‌കില്‍ നിന്ന് ഷോക്കേല്‍ക്കാനിടയായ സംഭവം അതീവ ഗൗരവതരമാണ്. 

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തീര്‍ത്ഥാടകയായ സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് എസ്ഡിപിഐ. സംഭവത്തില്‍ സമഗ്രവും സത്വരവുമായ അന്വേഷണം വേണമെന്ന്  സംസ്ഥാന സെക്രട്ടറി എംഎം താഹിര്‍ ആവശ്യപ്പെട്ടു. ഷോക്കേറ്റ് മരിച്ച തെലങ്കാന സ്വദേശിനിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം. കുടിവെള്ള കിയോസ്‌കില്‍ നിന്ന് ഷോക്കേല്‍ക്കാനിടയായ സംഭവം അതീവ ഗൗരവതരമാണ്. 

തികച്ചും ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് അപകടത്തിനു പിന്നിലെന്ന് വ്യക്തമാണ്. തീര്‍ഥാടകരില്‍ നിന്നുള്ള വരുമാനം സ്വീകരിക്കുന്ന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അവര്‍ക്ക് സുഗമമായ തീര്‍ഥാടനത്തിനുള്ള സൗകര്യങ്ങളും സുരക്ഷയും ഒരുക്കാനുള്ള ബാധ്യതയുണ്ട്. കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും അധികൃതര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ
ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല, ശ്രീനിയേട്ടൻ ദീര്‍ഘായുസോടെ ഉണ്ടാകണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്; അനുസ്മരിച്ച് ഉര്‍വശി