
ശബരിമല: പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന വിധി പുനപരിശോധിക്കണമെന്ന് ആവശ്യത്തിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി വരാനിരിക്കെ പ്രതികരണവുമായി ശബരിമലയിലെ നിയുക്ത മേൽശാന്തി സുധീര്‍ നമ്പൂതിരി. എല്ലാം അയ്യപ്പന്‍റെ ഹിതമാണ്. അയ്യപ്പന്‍റെ ഹിതമനുസരിച്ചേ കാര്യങ്ങൾ നടക്കു. എല്ലാം അയ്യപ്പനിൽ സമര്‍പ്പിക്കുന്നു എന്നാണ് പുനപരിശോധനാ ഹര്‍ജിയിൽ നിയുക്ത മേൽശാന്തിയുടെ പ്രതികരണം.
ഭക്തി നിര്‍ഭരമായ തീര്‍ത്ഥാടന കാലമാണ് പ്രതീക്ഷിക്കുന്നത്. അയ്യപ്പന്‍റെ യുക്തിക്കനുസരിച്ചേ കാര്യങ്ങൾ നടക്കു. പൂജമാത്രമാണ് നിയോഗമെന്നും നിയുക്ത മേൽശാന്തി സുധീര്‍ നമ്പൂതിരി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam