തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നു; മുഖ്യമന്ത്രി സന്നിധാനത്ത്, ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്ക്

Published : Oct 17, 2026, 05:45 PM IST
Sabarimala Satheesan

Synopsis

ശബരിമലയില്‍ ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്ക്. മുഖ്യമന്ത്രി വി ഡി സതീശന്‍ സന്നിധാനത്ത് എത്തി. പമ്പയിലെ അവലോകനയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മലകയറി സന്നിധാനത്തെത്തിയത്.

സന്നിധാനം: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ദർശനത്തിനായി നിരവധി ഭക്തരാണ് ശബരിമലയില്‍ എത്തിച്ചേർന്നിട്ടുള്ളത്. പമ്പയിലെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി ഡി സതീശൻ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. മൂന്ന് മണിയോടുകൂടിയാണ് മുഖ്യമന്ത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. അഞ്ച് മണിയോടെ സന്നിധാനത്തെത്തി. ശബരിമലയിൽ അടുത്ത തീർത്ഥാടന സീസൺ മുതൽ തിരുപ്പതി മോഡൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അരവണ ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒന്നും ഈ സീസണിൽ ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ഉറപ്പ് നൽകിയെന്നും സതീശൻ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വ്യവസായം വന്നിട്ടല്ല ഭൂമി ഏറ്റെടുക്കുക, ഭൂമി ഏറ്റെടുത്താലേ വ്യവസായം വരൂ', കിഫ്‌ബിക്കെതിരായ ആരോപണങ്ങൾ തള്ളി ഐസക്; 'മുഖ്യമന്ത്രിയുമായി സംവാദത്തിനില്ല'
നെടുമ്പാശേരി മിനികൂപ്പർ അപകടം: പ്രതികൾക്ക് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി, കോടതിയിൽ നടന്നത് ശക്തമായ വാദ പ്രതിവാദം