നിറപുത്തരി, ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

By Web TeamFirst Published Aug 15, 2021, 7:49 PM IST
Highlights

ശബരിമലയിൽ തന്നെ കൃഷി ചെയ്ത നെൽകറ്റകൾ ആണ് നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത്. 

പത്തനംത്തിട്ട: നിറപുത്തരി, ചിങ്ങമാസ പൂജകൾ, ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. നാളെയാണ് നിറപുത്തരി.

ശബരിമലയിൽ തന്നെ കൃഷി ചെയ്ത നെൽകറ്റകൾ ആണ് നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത്. നാളെ മുതൽ 23 വരെയാണ് ഭക്തർക്ക് ദർശനത്തിന് അനുമതി. ഓണം നാളുകളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് ഓണ സദ്യ നൽകും. 23 ന് വൈകീട്ട് നട അടയ്ക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!