ശബരിമല ടെണ്ടറില്‍ പരിഷ്കരണം; കരാറുകാര്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി

Published : Aug 14, 2026, 05:18 PM ISTUpdated : Aug 14, 2026, 06:20 PM IST
sabarimala

Synopsis

കരാറുകാര്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ച് ദേവസ്വം ബോര്‍ഡിന് കൈമാറണം എന്നാണ് പുതിയ വ്യവസ്ഥ. സാധനങ്ങള്‍ പമ്പയിലെ ദേവസ്വം ബോര്‍ഡിന്‍റെ സ്റ്റോറില്‍ സൂക്ഷിക്കും. ഇനി മുതല്‍ ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി ബോര്‍ഡ് നേരിട്ട് സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിക്കും.

തിരുവനന്തപുരം: ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്കരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. കരാറുകാര്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ച് ദേവസ്വം ബോര്‍ഡിന് കൈമാറണം എന്നാണ് പുതിയ വ്യവസ്ഥ. സാധനങ്ങള്‍ പമ്പയിലെ ദേവസ്വം ബോര്‍ഡിന്‍റെ സ്റ്റോറില്‍ സൂക്ഷിക്കും. ഇനി മുതല്‍ ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി ബോര്‍ഡ് നേരിട്ട് സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിക്കും. നിലവാരമുള്ള സാധനങ്ങള്‍ മാത്രം സന്നിധാനത്തേക്ക് കൊണ്ടുപോകും. പൂജാസാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി മാത്രം ബോര്‍ഡ് രണ്ട് ട്രാക്ടറുകള്‍ വാങ്ങും.

ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് എത്തിയ സാഹചര്യത്തിലാണ് ടെണ്ടര്‍ പരിഷ്കരണം. മിൽമയിൽ നിന്നും എത്തിച്ച നെയ് ഗുണനിലാര പരിശോധനയ്ക്ക് ശേഷം സന്നിധാനത്തേക്ക് മാറ്റുമ്പോള്‍ മാറ്റുകയും ഗുണനിലവാരം കുറഞ്ഞ നെയ്യ് കരാറുകാരൻ വയ്ക്കുകയും ചെയതുവെന്നാണ് ദേവസ്വം വിജിലൻസിന്‍റെ അന്വേഷണത്തിലെ പ്രാഥമിക നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടെണ്ടറിൽ മാററം വരുത്തിയത്. ഇന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ടെണ്ടര്‍ പരിഷ്കരണത്തിന് അനുമതിയായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്ഐ; മത്സരിച്ച മുഴുവന്‍ സീറ്റുകളിലും വിജയം
വെള്ളപ്പൊക്കം അവസാന യാത്രയിലും വില്ലനായി, വീടും പരിസരവും മുങ്ങി; 10 ദിവസത്തിന് ശേഷം കൊച്ചുപെണ്ണിന്‍റെ മൃതദേഹം സംസ്കരിച്ചു