ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും; പ്രതിദിനം 70,000പേർക്ക് ബുക്ക് ചെയ്യാം

Published : Oct 31, 2025, 08:44 PM IST
sabarimala

Synopsis

വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. റിയൽ ടൈം ബുക്കിങ് വഴി ഇരുപതിനായിരം പേരെയാണ് ദർശനത്തിന് അനുവദിക്കുക

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുളള വെർച്വൽ ക്യൂ ബുക്കിങ് നാളെ വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനുളള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം എഴുപതിനായിരം പേർക്കാണ് അവസരം. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. റിയൽ ടൈം ബുക്കിങ് വഴി ഇരുപതിനായിരം പേരെയാണ് ദർശനത്തിന് അനുവദിക്കുക. തീർത്ഥാടകർക്കുളള അപകട ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷം നാല് ജില്ലകളിലുണ്ടാകുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇത് കേരളത്തിലെവിടെയും അയ്യപ്പഭക്തർക്ക് യാത്രാമധ്യേ അപകടമുണ്ടായാലും ലഭിക്കുന്ന തരത്തിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ശബരി മല ഡ്യൂട്ടിയിലുളള ജീവനക്കാർക്കും ഈ വർഷം മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. നിലയ്ക്കൽ മുതൽ സന്നിധാനം വരെ തീർത്ഥാടന പാതയിൽ അസുഖങ്ങൾ മൂലം സ്വാഭാവിക മരണം സംഭവിക്കുന്നവർക്കും മൂന്ന് ലക്ഷം ധനസഹായം ലഭിക്കുന്ന പദ്ധതിയും ഈ വർഷം ദേവസ്വം ബോർഡ് തുടങ്ങുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ