ദാരുണം; കട്ട അടുക്കിവെച്ചിരുന്ന അട്ടി ഇടിഞ്ഞുവീണു തൊഴിലാളി മരിച്ചു, അപകടം കട്ട കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ

Published : Oct 31, 2025, 07:53 PM IST
bricks accident death

Synopsis

പശ്ചിമബംഗാൾ ഹൽദിവാറീ സ്വദേശിയായ ജിയാറുൾ(23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്കാണ് സംഭവം. അഞ്ചൽ പാലമുക്കിൽ പ്രവർത്തിക്കുന്ന കട്ട കമ്പനിക്കകത്തു കട്ട അടുക്കിവെച്ചിരിക്കുന്നതിന് തൊട്ട് താഴെ വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

കൊല്ലം: അഞ്ചലിൽ കട്ട അടുക്കിവെച്ചിരുന്ന അട്ടി ഇടിഞ്ഞുവീണു അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പശ്ചിമബംഗാൾ ഹൽദിവാറീ സ്വദേശിയായ ജിയാറുൾ(23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്കാണ് സംഭവം. അഞ്ചൽ പാലമുക്കിൽ പ്രവർത്തിക്കുന്ന കട്ട കമ്പനിക്കകത്തു കട്ട അടുക്കിവെച്ചിരിക്കുന്നതിന് തൊട്ട് താഴെ വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അട്ടി ഇടിഞ്ഞു ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ കട്ട നീക്കം ചെയ്തുവെങ്കിലും ജിയാറുളിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്
തലസ്ഥാന ന​ഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി