ശബരിമല: തൃപ്തി ദേശായിയെ തടയും, വിശ്വാസികളുടെ വികാരം സർക്കാർ മനസ്സിലാക്കിയെന്നും രാഹുല്‍ ഈശ്വര്‍

Published : Nov 16, 2019, 04:31 PM ISTUpdated : Nov 16, 2019, 04:50 PM IST
ശബരിമല: തൃപ്തി ദേശായിയെ തടയും, വിശ്വാസികളുടെ വികാരം സർക്കാർ മനസ്സിലാക്കിയെന്നും രാഹുല്‍ ഈശ്വര്‍

Synopsis

തൃപ്തി ദേശായിയെ പൊലീസ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. വിശ്വാസികളുടെ വികാരം സർക്കാർ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും രാഹുൽ ഈശ്വർ.

കൊച്ചി: ശബരിമലയിൽ കയറാൻ തൃപ്തി ദേശായ് എത്തിയാൽ തടയുമെന്ന് അയ്യപ്പ ധര്‍മ്മസേന പ്രസിഡന്‍റ് രാഹുൽ ഈശ്വർ പറഞ്ഞു.  തൃപ്തി ദേശായിയെ പൊലീസ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. യുവതികൾ വന്നാൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചയക്കും. വിശ്വാസികളുടെ വികാരം സർക്കാർ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ പറഞ്ഞു. 

ശബരിമല സന്ദര്‍ശനത്തിനായി ഈ മാസം 20ന് ശേഷം എത്തുമെന്നാണ് തൃപ്തി പറഞ്ഞിരിക്കുന്നത്. നാളെ എത്തുമെന്നായിരുന്നു തൃപ്തി നേരത്തെ പറഞ്ഞത്. 2018ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ ശബരിമല സന്ദര്‍ശിക്കുന്നതെന്നും തന്‍റെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും തൃപ്തി പറഞ്ഞിരുന്നു. 

Read Also: തൃപ്‌തി ദേശായിയുടെ ശബരിമല സന്ദർശന തീയ്യതിയിൽ മാറ്റം; നാളെ വരില്ല

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ