കിഫ്ബി നടപ്പാക്കിയത് രണ്ടല്ല 22 പദ്ധതികള്‍; സിഎജി റിപ്പോര്‍ട്ട് തിരുത്തണമെന്ന് ആവശ്യം

By Web TeamFirst Published Nov 16, 2019, 3:56 PM IST
Highlights

 2016 മുതൽ 2018 വരെ 22 പദ്ധതികൾ നടപ്പിലാക്കിയെന്നാണ് കിഫ്ബി  സിഎജിയെ അറിയിച്ചത്. എന്നാൽ, റിപ്പോർട്ടിൽ ഇതിനെ രണ്ട് എന്ന് തെറ്റായി ചേർത്തു എന്നാണ് കിഫ്ബി അധികൃതരുടെ  വാദം.

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനുള്ളില്‍ കിഫ്ബി  രണ്ടു പദ്ധതികള്‍ മാത്രമാണ് നടപ്പാക്കിയതെന്ന സി എ ജി റിപ്പോർട്ട്  തിരുത്താൻ ആവശ്യപ്പെടുമെന്ന് കിഫ്ബി  സിഇഒ കെ എം എബ്രഹാം പറഞ്ഞു. 2016 മുതൽ 2018 വരെ 22 പദ്ധതികൾ നടപ്പിലാക്കിയെന്നാണ് കിഫ്ബി സിഎജിയെ അറിയിച്ചത്. എന്നാൽ, റിപ്പോർട്ടിൽ ഇതിനെ രണ്ട് എന്ന് തെറ്റായി ചേർത്തു എന്നാണ് കിഫ്ബി അധികൃതരുടെ  വാദം.

2016-18 കാലയളവില്‍ 442.66 കോടി രൂപ കിഫ്ബി ചെലവഴിച്ചു. എന്നാല്‍, സിഎജി റിപ്പോർട്ടിൽ ഇത് 47.83 എന്ന് തെറ്റായി രേഖപ്പെടുത്തിയെന്നും കെ എം എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കിഫ്ബിയിലെ പണം ബജറ്റിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം പ്രായോഗികമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

Read Also: രണ്ട് വര്‍ഷത്തിനുള്ളില്‍ കിഫ്ബി വഴി നടപ്പാക്കിയത് രണ്ട് പദ്ധതികള്‍ മാത്രം; ചെലവഴിച്ചത് 47.83 കോടി രൂപയെന്നും സിഎജി റിപ്പോര്‍ട്ട്
 

click me!