ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതൽ; സംസ്ഥാന സര്‍ക്കാരിന്‍റെ വാദം മെയ് നാലിനുശേഷം

Published : Apr 29, 2026, 07:46 AM IST
sabarimala supreme court

Synopsis

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതി പ്രവേശത്തെ അനൂകുലിക്കുന്നവരുടെ വാദം ഇന്ന് മുതൽ.മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‍സിങ് ആയിരിക്കുക യുവതി പ്രവേശന വിധിയെ പിന്തുണച്ച് ആദ്യം വാദിക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വരുന്ന് മെയ് നാലിന് ശേഷംമാത്രമേ സംസ്ഥാന സർക്കാരിന്‍റെ വാദം ഇനി നടക്കാൻ സാധ്യതയുള്ളു

ദില്ലി:ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതി പ്രവേശത്തെ അനൂകുലിക്കുന്നവരുടെ വാദം ഇന്ന് മുതൽ.മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‍സിങ് ആയിരിക്കുക യുവതി പ്രവേശന വിധിയെ പിന്തുണച്ച് ആദ്യം വാദിക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വരുന്ന് മെയ് നാലിന് ശേഷംമാത്രമേ സംസ്ഥാന സർക്കാരിന്‍റെ വാദം ഇനി നടക്കാൻ സാധ്യതയുള്ളു. യുവതി പ്രവേശന കേസിൽ ഏട്ട് ദിവസം കൊണ്ട് ഒമ്പതംഗ ബെഞ്ചിന് മുന്നിൽ വാദം പൂർത്തിയാക്കാനായിരുന്നു ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയത്. എന്നാൽ, ആഴത്തിലുള്ള നിയമവിഷയങ്ങൾ കൈകാര്യം ചെയ്ത് കേസിൽ യുവതി പ്രവേശത്തെ എതിർക്കുന്നവരുടെ വാദം ഒൻപത് ദിവസമാണ് നീണ്ടത്. ഇന്നലെ ഈ വാദം പൂർത്തിയായതോടെയാണ് ഇന്ന് മുതൽ പുനപരിശോധന ഹർജിയെ എതിർക്കുന്നവരുടെ വാദം തുടങ്ങുന്നത്.

ബിന്ദു അമ്മിണിയ്ക്കും കനക ദുർഗയ്ക്കുമായി നേരത്തെ ശബരിമലക്കേസിൽ ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങാകും ആദ്യം ഇന്ന് വാദിക്കുക. 15 ലേറെ കക്ഷികളാണ് യുവതിപ്രവേശനത്തെ ഉൾപ്പെടെ അനൂകൂലിച്ച് വാദങ്ങൾ എഴുതി സമർപ്പിച്ചത്. അവിശ്വാസികളായവർ മതാചാരങ്ങളിൽ എന്തിന് കോടതികളെ സമീപിക്കുന്നു, പൊതുതാൽപര്യഹർജികളിലൂടെ ലക്ഷകണക്കിന് ആളുകൾ വിശ്വസിക്കുന്ന ആചാരങ്ങൾ തെറ്റാണെന്ന് എങ്ങനെ പറയാനാകും തുടങ്ങിയ പ്രധാനപ്പെട്ട നീരീക്ഷണങ്ങൾ സുപ്രീംകോടതിയിൽ നിന്ന് കഴിഞ്ഞനാളുകളിലെ വാദത്തിനിടെ ഉണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ യുവതി പ്രവേശത്തെ അനൂകൂലിക്കുന്നവരുടെ വാദങ്ങളിൽ കോടതി നടത്തുന്ന നീരീക്ഷണങ്ങൾ പ്രധാനപ്പെട്ടതാകും. സ്ത്രീകളുടെ അവകാശങ്ങൾ, മതാചാരങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഊന്നിയുള്ള വാദത്തിനാകും ഇനിയുള്ള ദിവസങ്ങൾ സുപ്രീംകോടതി സാക്ഷിയാകാൻ പോകുന്നത്. അതേസമയം ഇന്ന് പുനപരിശോധന ഹർജികളെ എതിർക്കുന്നവരുടെ വാദം തുടങ്ങുമെങ്കിലും ഇത് പൂർത്തിയാകാൻ കുറച്ച് ദിവസങ്ങൾ വേണ്ടി വരും. നാളെ സുപ്രീംകോടതിയിൽ സാധാരണ കേസുകൾ പരിഗണിക്കുന്ന ദിവസമാണ്. അതിനാൽ ഇനി മെയ് അഞ്ചിനാകും അടുത്ത വാദം നടക്കുക. ഈ സാഹചര്യത്തിൽ സംസ്ഥാ നസർക്കാരിന്‍റെ വാദം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമേ നടക്കാൻ സാധ്യതയുള്ളു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊടുംവരൾച്ച തിരുവനന്തപുരം നഗരത്തിന്‍റെ കുടിവെളളം മുട്ടിക്കുമോ? നഗരത്തിലേക്ക് വെള്ളമെത്തുന്ന പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു
കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം; ആകാംക്ഷയിൽ മുന്നണികള്‍, തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും