
ആലപ്പുഴ: കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍ യാക്കോബായ ഇടവക അംഗത്തിന്‍റെ മൃതദേഹം സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ യാക്കോബായ സഭക്കെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. ശവസംസ്കാരം നടത്താമെന്നറിയിച്ചതാണെന്നും എന്നാല്‍ യാക്കോബായ സഭ മൃതദേഹംവെച്ച് വിലപേശുകയായിരുന്നുവെന്നും ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറി യൂഹാനോൻ മാർ ദീയസ് കോറോസ് വ്യക്തമാക്കി.
'മൃതദേഹങ്ങളോട് അനാദരവ് കാട്ടാറില്ല. എന്നാല്‍ സഭാതർക്കം മതസൗഹാർദത്തെ ബാധിക്കുമെന്ന തരത്തിൽ ചിത്രീകരിക്കാനുളള ശ്രമം നടക്കുന്നു. യാക്കോബായസഭ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ അവഹേളിക്കുകയാണെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് യാക്കോബായ സഭയിലെ മറിയാമ്മ രാജൻ (91 ) മരിച്ചത്. പള്ളി വികാരിയായ ഓർത്തഡോക്സ് വൈദികന്‍റെ കാർമികത്വത്തിൽ മാത്രമേ സംസ്കാരം അനുവദിക്കൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ഓർത്തഡോക്സ് വിഭാഗം. ഇതോടെയാണ് ഇരുവിഭാഗവും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്.
അതേസമയം, സഭാതർക്കം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ യാക്കോബായ വിഭാഗം സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam