"സംവാദ അന്തരീക്ഷം മാറി"; മാധ്യമ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ

Published : Aug 17, 2020, 12:53 PM IST
"സംവാദ അന്തരീക്ഷം മാറി"; മാധ്യമ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ

Synopsis

നിയമസഭയിലെ നടപടികൾ ജനങ്ങളിലേക്ക് എത്തിക്കാനുദ്ദേശിച്ച് തയ്യാറാക്കിയ സഭാ ടിവിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു

തിരുവനന്തപുരം: മാധ്യമങ്ങളുമായി ഉണ്ടായിരുന്ന സംവാദ അന്തരീക്ഷം മാറി വരികയാണെന്ന് സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണൻ. സംവാദം സംഹാര അന്തരീക്ഷമായി മാറുകയാണ്. ചര്‍ച്ചകൾ ഏകപക്ഷീയമായി പോകുന്നു എന്ന വിമര്‍ശവും പി ശ്രീരാമകൃഷ്ണൻ ഉന്നയിച്ചു. നിയമസഭ നടപടികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആരംഭിച്ച സഭ ടിവിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സ്പീക്കറുടെ വിമര്‍ശനം. 

ഒടിടി പ്ലാറ്റ്ഫോം വഴി നിയമസഭയുടെ എല്ലാ കാലഘട്ടവും അടയാളപെടുത്തുന്ന പരിപാടികൾ ശേഖരിച്ച് വക്കാൻ കഴിയുമെന്ന് സ്പീക്കർ പറഞ്ഞു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ് സഭാ ടിവിയുടെ ഉദ്ഘാടനം നിർവഹിച്ചത്. കൊവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ ഓൺലൈൻ വഴിയായിരുന്നു ഉദ്ഘാടന ചടങ്ങ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം
കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല