കെ റൈസ് എത്തിക്കുന്നത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ച്, ഭാരത് റൈസിന് കേന്ദ്രത്തിന് ലാഭം 10 രൂപ; മുഖ്യമന്ത്രി

Published : Mar 13, 2024, 12:54 PM ISTUpdated : Mar 13, 2024, 01:52 PM IST
കെ റൈസ് എത്തിക്കുന്നത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ച്, ഭാരത് റൈസിന് കേന്ദ്രത്തിന് ലാഭം 10 രൂപ; മുഖ്യമന്ത്രി

Synopsis

10 രൂപക്ക് നൽകിയിരുന്ന അരിയാണ് 29 രൂപയ്ക്ക് ഭാരത് റൈസായി നൽകുന്നത്. 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുന്നു. 10 രൂപ ലാഭം എടുത്താണ് ഭാരത് റൈസിന്‍റെ വിൽപനയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സർക്കാർ സപ്ലെയ്കോ വഴി വിതരണം ചെയ്യുന്ന ശബരി കെ റൈസിന്‍റെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കിലോയ്ക്ക് 10-11 രൂപ നഷ്ടം സഹിച്ചാണ് കെ റൈസ് വിപണിയില്‍ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിലോയ്ക്ക് 40 രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ അരി എടുക്കുന്നത്. ഇത് 29 മുതല്‍ 30 രൂപ വരെ സബ്സിഡി നിരക്കിലാണ് ജനങ്ങൾക്ക് നൽകുന്നത്. അതായത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

5 കിലോ കെ റൈസിനൊപ്പം ബ്രാന്‍റ് ചെയ്യാത്ത അഞ്ച് കിലോ കൂടി ഉപഭോക്താക്കൾക്ക് കിട്ടുമെന്നും പൊതു വിതരണ സംവിധാനത്തെ ശക്തിപ്പെടുത്തൽ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ തോന്നിയതാണ് ചെയ്യുന്നണ്. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നടപടികൾ എല്ലാ മേഖലകളിലും കേന്ദ്രം നടപ്പാക്കുന്നു. സംസ്ഥാന സർക്കാർ നഷ്ടം സഹിച്ചാണ് വിപണി ഇടപെടൽ നടത്തുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസ് പദ്ധതിക്കെതിരെ വിമർശം ഉന്നയിച്ചു. 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുകയാണ്. 10 രൂപ ലാഭം എടുത്താണ് വിൽപനയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Also Read: 'കെ റൈസ്' ഉദ്ഘാടനത്തിന് മുമ്പ് അരിയും സബ്‌സിഡി സാധനങ്ങളും എത്തിയില്ല; സപ്ലൈക്കോ ഔ‍ട്ട്‍ലെറ്റുകള്‍ കാലി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്