ജനറൽ സെക്രട്ടറി ആരെന്ന് തീരുമാനിക്കുക മുസ്ലിം ലീഗ്, സലാമിനെ മാറ്റണമെന്ന് സമസ്ത പറയില്ലെന്നും സാദിഖലി തങ്ങൾ

Published : May 08, 2024, 09:55 PM IST
ജനറൽ സെക്രട്ടറി ആരെന്ന് തീരുമാനിക്കുക മുസ്ലിം ലീഗ്, സലാമിനെ മാറ്റണമെന്ന് സമസ്ത പറയില്ലെന്നും സാദിഖലി തങ്ങൾ

Synopsis

പൊന്നാനിയിൽ അടിയൊഴുക്ക് ഉണ്ടെന്നും എൽ ഡി എഫ് സ്ഥാനാർഥിക്ക് വിജയ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകളും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ തള്ളിക്കളഞ്ഞു

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെ മാറ്റണമെന്ന് സമസ്ത ആവശ്യപ്പെട്ടന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. ലീഗിന്‍റെ ജനറൽ സെക്രട്ടറി ആരാവണമെന്ന് തീരുമാനിക്കുക മുസ്ലിം ലീഗാണ്. അല്ലാതെ മറ്റാരുമല്ല അക്കാര്യം തീരുമാനിക്കുക. അതെല്ലാം പാർട്ടിയുടെ അഭ്യന്തര കാര്യമാണെന്നും പി എം എ സലാമിനെ മാറ്റണം എന്ന് സമസ്ത പറയില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സമസ്ത അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടും കൽപ്പിച്ച് രണ്ട് ദശാബ്ദത്തിന് ശേഷം കപിൽ സിബൽ, സുപ്രിം കോടതി ബാർ അസോസിയേഷൻ അധ്യക്ഷനാകാൻ മത്സരിക്കുന്നു

പൊന്നാനിയിൽ അടിയൊഴുക്ക് ഉണ്ടെന്നും എൽ ഡി എഫ് സ്ഥാനാർഥിക്ക് വിജയ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകളും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ തള്ളിക്കളഞ്ഞു. പൊന്നാനിയിൽ ഒരു അടിയൊഴുക്കും ഉണ്ടായിട്ടില്ലെന്നും യു ഡി എഫ് മികച്ച വിജയം നേടുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'