ഗവർണർ സീനിയർ നേതാവ്, പ്രതിപക്ഷം ധർമ്മം ചെയ്യണം; തുടങ്ങിയത് പൂർത്തിയാക്കുമെന്നും മന്ത്രി സജി ചെറിയാൻ

Published : Jan 04, 2023, 05:10 PM IST
ഗവർണർ സീനിയർ നേതാവ്, പ്രതിപക്ഷം ധർമ്മം ചെയ്യണം; തുടങ്ങിയത് പൂർത്തിയാക്കുമെന്നും മന്ത്രി സജി ചെറിയാൻ

Synopsis

ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ പൂർത്തീകരിക്കാൻ തീവ്രയജ്ഞം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് തുടരും. തീരദേശ മേഖലയിലെ സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും ചെങ്ങന്നൂരിലെ ജനത്തിനും നന്ദി പറഞ്ഞ് മന്ത്രി സജി ചെറിയാൻ. 13 മാസം മന്ത്രിയായി രൂപപ്പെടുത്തിയ നിരവധി പദ്ധതികൾ ഉണ്ട്. ഇവ പൂർത്തിയാക്കും. മറ്റ് മന്ത്രിമാർക്ക് നൽകിയ മുൻപ് താൻ കൈകാര്യം ചെയ്ത വകുപ്പുകൾ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ പൂർത്തീകരിക്കാൻ തീവ്രയജ്ഞം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് തുടരും. തീരദേശ മേഖലയിലെ സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരും. സർക്കാർ ചെയ്ത കാര്യങ്ങൾ പൂർണതയിൽ എത്തിക്കണം. തുടങ്ങി വച്ചതെല്ലാം പൂർത്തിയാക്കും. മുമ്പ് വകുപ്പുകളിൽ നടത്തിയ കാര്യങ്ങൾ പൂർത്തീകരിക്കും. 

മാധ്യമങ്ങൾ നല്ല രീതിയിൽ രാജിവെച്ച ശേഷം തന്നെ നന്നായി സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്റെ നേട്ടങ്ങളും കോട്ടങ്ങളും മാധ്യമങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. തിരിച്ചു വരാൻ സഹായിച്ച മുഖ്യമന്ത്രി, ഗവർണർ, ചെങ്ങനൂരിലെ ജനങ്ങൾ എന്നിവർക്ക് നന്ദി. ഗവർണറോട് ആദരവും സ്നേഹവുമാണ് തനിക്കുള്ളത്. ഗവർണറും സർക്കാരും ഒന്നാണ്. ഗവർണർ സീനിയർ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. അതെല്ലാം പിന്നെ പറയാം. പ്രതിപക്ഷം അവരുടെ ധർമ്മം ചെയ്യണം. അവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കേണ്ടതായിരുന്നു. അവരുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ ഗവർണർ സൗഹാർദ്ദപരമായാണ് രാജ്ഭവനിലേക്ക് സ്വീകരിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം