
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ഓര്‍ഡിനൻസ് ഇറക്കാൻ സര്‍ക്കാരിന് അവകാശമുണ്ടെന്ന കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമപരമായി ചെയ്യാൻ കോടതി പറഞ്ഞു സർക്കാരത് ചെയ്തു. ജീവനക്കാരുടെ ശമ്പളം ഉത്തരവിറക്കി കുറക്കുന്നതിനെ സർക്കാരും എതിർക്കുകയാണ്, ശമ്പളം മാറ്റി വയ്ക്കുക മാത്രമാണ് സർക്കാർ ചെയ്തതതെന്നും ധനമന്ത്രി പ്രതികരിച്ചു.
നിശ്ചിത കാലത്തേക്ക് ശമ്പളം മാറ്റിവക്കാനുള്ള അധികാരം മാത്രമാണ് സര്‍ക്കാര്‍ എടുത്തത്. പക്ഷെ കേസ് കൊടുക്കാൻ പോയവര്‍ മുഖം മൂടി മാറ്റിവക്കണം. അവരുടെ രാഷ്ട്രീയ പക്ഷപാതിത്വം ജനം കാണേണ്ടതാണെന്നും ധനമന്ത്രി പറഞ്ഞു. നാട് ഒറ്റക്കെട്ടായി നടത്തുന്ന കൊവിഡ് പ്രതിരോധത്തെ തുരങ്കം വക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. കാലത്തിന് ചേരുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അല്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam