സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം; പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു, മൂന്നു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണം

Published : Feb 23, 2026, 03:07 PM IST
 pay commission latest news

Synopsis

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയര്‍മാന്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ശമ്പള പരിഷ്കരണ കമ്മീഷൻ ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍. സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിര്‍ദ്ദേശിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. അത് സമയബന്ധിതമായി നടപ്പാക്കും. കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ വ്യക്തമാക്കികൊണ്ട് പ്രത്യേക ഉത്തരവും ഉടനിറങ്ങും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്: ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഹർജി
കരള്‍ രോഗ ചികിത്സക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച കമ്പനിക്ക് തിരിച്ചടി, 5,30,000 രൂപ നഷ്ടപരിഹാരം നല്‍കണം, ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്