കോണ്‍ഗ്രസ് വേദികളില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സജീവമായ സലിം കുമാർ, ആനുകൂല്യങ്ങൾ ചോദിക്കാതെ മടക്കം

Published : Jun 07, 2026, 12:11 AM IST
salim Kumar

Synopsis

ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചവരില്‍ ഒരാളായിരുന്നു സലിംകുമാര്‍

കൊച്ചി: കലാകാരന്മാർ രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറയാൻ മടി കാണിച്ച കാലത്ത് താനൊരു കോൺഗ്രസുകാരനാണ് എന്ന് തുറന്ന് പറയാൻ മടി കാണിക്കാത്ത വ്യക്തിയായിരുന്നു സലിം കുമാർ. അച്ഛന്റെ രാഷ്ട്രീയ ബോധ്യങ്ങൾ സലീം കുമാറിനെയും കോണ്‍ഗ്രസുകാരനാക്കി. ജനകീയ വിഷയങ്ങളിൽ സിനിമ പ്രവർത്തകരിലെ ആദ്യ പ്രതികരണം പലതും സലീം കുമാറിന്റേതായി. ഭരണത്തിന്റെ ആനുകൂല്യങ്ങൾ ചോദിക്കാതെ നിലപാടുകളിലെ വ്യക്തത കൂടിയായിരുന്നു സലീം കുമാർ. ചിറ്റാറ്റുകരയിലും മാല്യങ്കര കോളജിലെ പഠനകാലത്തും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നു. സിനിമയില്‍ നിന്ന് ചെറിയ ഇടവേളകളെടുത്ത കാലത്ത് കോണ്‍ഗ്രസ് വേദികളില്‍ സജീവമായി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരമെത്തിയിരുന്നു. 

ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചവരില്‍ ഒരാളായിരുന്നു സലിംകുമാര്‍. ഒടുവില്‍ വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍ ആ സന്തോഷവും താരം പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്. സിനിമയിലെ ഇടവേളകളിൽ കർഷകനായും സാമൂഹിക പ്രവർത്തകനായും സലീം കുമാർ നിറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലീഡറുടെ ശേഷിപ്പുകൾ ഉള്ളിൽപ്പേറിയ കോൺഗ്രസുകാരൻ, പ്രിയ സുഹൃത്തിന് പ്രണാമം; കെ സി വേണു​ഗോപാൽ
നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം: മുഖ്യമന്ത്രി വി ഡി സതീശന്‍