വഖഫ് നിയമം; സമസ്ത വീണ്ടും സുപ്രീം കോടതിയിൽ, 'നിയമത്തിന്‍റെ പേരിൽ ഭൂമി പിടിച്ചെടുക്കുന്നു, കെട്ടിടങ്ങള്‍ തകര്‍ക്കുന്നു'

Published : Sep 01, 2025, 04:26 PM ISTUpdated : Sep 01, 2025, 06:46 PM IST
supreme court

Synopsis

വഖഫ് നിയമത്തിന്‍റെ പേരിൽ ഭൂമി പിടിച്ചെടുക്കുകയാണെന്നും കെട്ടിടങ്ങള്‍ തകര്‍ക്കുകയാണെന്നുമാണ് സമസ്ത ഹര്‍ജിയിൽ ഉന്നയിച്ചിരിക്കുന്നത്. അടിയന്തര ഇടപെടൽ തേടിയാണ് സുപ്രീം കോടതിയിൽ ഹര്‍ജി നൽകിയത്

ദില്ലി: വഖഫ് നിയമത്തിനെതിരെ സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ വിധി പറയാനിരിക്കയാണ് പുതിയ ഹർജിയുമായി സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സുൽഫിക്കർ അലി വഴി സമസ്ത കോടതിയിൽ ഹർജി നൽകിയത്. പുതിയ നിയമം ഉപയോഗിച്ച് വഖഫ് ഭൂമികൾ ഏറ്റെടുക്കുകയോ സ്വഭാവം മാറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിലെങ്കിലും കാര്യങ്ങൾ മറിച്ചാണെന്ന് ഹർജിയിൽ പറയുന്നു. നിയമത്തിന്‍റെ പിൻബലത്തോടെ ഭൂമി ഏറ്റെടുക്കുകയും ഭൂമിയിൽ നിൽക്കുന്ന കെട്ടിടങ്ങൾ തകർക്കുകയും ചെയ്തുവെന്ന് സമസ്ത ഹര്‍ജിയിൽ ആരോപിക്കുന്നു. കേന്ദ്ര സർക്കാർ കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചു. ഇത് സുപ്രീംകോടതി നിർദേശങ്ങളുടെ ലംഘനമാണെന്നും അതുകൊണ്ട് നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് സമസ്ത ആവശ്യപ്പെടുന്നത്.

നേരത്തെ വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്നാണ് സമസ്ത ഫയൽ ചെയ്ത ഹര്‍ജിയിലെ പരാതി. വഖഫ് നിയമഭേദഗതി വഖഫ് ബോര്‍ഡുകളെ ദുര്‍ബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുകള്‍ സര്‍ക്കാര്‍ സ്വത്തുക്കളായി മാറുമെന്നും ഹര്‍ജിയിൽ പറഞ്ഞിരുന്നു. ഇപ്പോള്‍ വഖഫ് നിയമത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി നൽകിയത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം