'മുഖ്യമന്ത്രിയിൽ പ്രതീക്ഷ'; മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ സമസ്‌ത; സ്‌കൂൾ സമയമാറ്റത്തിൽ മൗനത്തിൽ വിമർശനം

Published : Jun 14, 2025, 12:09 PM ISTUpdated : Jun 14, 2025, 03:14 PM IST
Samastha

Synopsis

സംസ്ഥാനത്തെ സ്‌കൂൾ സമയമാറ്റത്തിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ നിലപാടെടുക്കാത്തതിൽ വിമർശിച്ച് സമസ്ത

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന സമയമാറ്റവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ സമസ്ത. ന്യൂനപക്ഷ അവകാശ സംരക്ഷണ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് അവസരവാദ പരമെന്നാണ് വിമർശനം. പ്രതിപക്ഷ പാർട്ടികളുടെ മൗനത്തിന്റെ അർത്ഥം എന്താണെന്നും സമയമാറ്റത്തെ അനുകൂലിക്കുന്നു എന്നാണെങ്കിൽ അത് വിശദീകരിക്കണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെടുന്നു. 

മുഖ്യമന്ത്രിയിലും വിദ്യാഭ്യാസ മന്ത്രിയിലും വിശ്വാസമുണ്ട്. കോടതിയെ ബോധ്യപ്പെടുത്തി സർക്കാർ സമയമാറ്റത്തിൽ അനുകൂല നിലപാട് കൊണ്ടുവരണമെന്നും സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സമസ്തയുടെ പ്രതിപക്ഷത്തിനെതിരെയുള്ള വിമർശനം ചർച്ച ചെയ്യുമെന്ന് കെപിസിസി നിലമ്പൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.

സ്കൂൾ സമയം രാവിലെയും വൈകിട്ടുമായി അരമണിക്കൂർ കൂട്ടാനുള്ള സർക്കാർ തീരുമാനത്തിലെ പ്രതിഷേധം സമസ്ത അധ്യക്ഷൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നേരത്തെ അറിയിച്ചതാണ്. മുഖ്യമന്ത്രിയുമായി വിഷയം ച‍ർച്ച ചെയ്യാമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. എന്നാൽ സർക്കാർ തീരുമാനം വൈകുന്നതിലല്ല സമസ്തയുടെ എതിർപ്പ്. പ്രതിപക്ഷം പിന്തുണയക്കുന്നില്ലെന്നാണ്.

വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ മൗനത്തിന്‍റെ അർത്ഥമെന്തെന്ന് ചോദിക്കുന്ന സമസ്‌ത മുഖപത്രം പ്രതികരിക്കാതെ ഒളിച്ചോടുന്നവർ സമയമാറ്റത്തെ അനുകൂലിക്കുന്നുണ്ടെങ്കിൽ അത് വ്യക്തമാക്കേണ്ടിയിരുന്നെന്നും കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിൽ പ്രതിപക്ഷ പാർട്ടികളുടേത് അവസരവാദ നിലപാടാണെന്ന് കോൺഗ്രസിനെയും ലീഗിനെയും പരോക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. സമസ്ത വിമർശനം ചർച്ച ചെയ്യാണമെന്നാണ് കെപിസിസി അധ്യക്ഷൻ പറയുന്നത്.

സ്‌കൂളുകളിൽ 222 പ്രവൃത്തി ദിവസം എന്ന ആവശ്യത്തിൽ ഹൈക്കോടതി ഉറച്ച് നിൽക്കുമ്പോൾ സർക്കാറിന് സമസ്തയുടെ ആവശ്യം പരിഗണിക്കുക എളുപ്പമാകില്ല. എന്നാൽ നിലമ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചത്തലത്തിൽ വിഷയം പരിഗണിക്കാമെന്ന് പറഞ്ഞ് പ്രതിപക്ഷത്തിനെതിരായ വിമ‍ർശനം ഉപയോഗപ്പെടുത്താനാകും സർക്കാർ ശ്രമം. ജമാ അത്തെ ഇസ്ലാമി ബന്ധത്തിന്‍റെ പേരിൽ നിലവിൽ സമസ്തയിലെ ഒരു വിഭാഗം പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. സ്കൂൾ സമയമാറ്റത്തിലും നിലപാട് കടുപ്പിക്കുന്നത് തിരിച്ചടിയാകുമെന്നതിനാൽ വിഷയത്തിൽ അടിയന്തര ഇടപെടലിനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്