'മത ധ്രുവീകരണത്തിന് ആസൂത്രിത ശ്രമം നടക്കുന്നു', മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത

Published : Jan 19, 2026, 03:21 PM IST
Samastha Criticise Saji Cheriyan

Synopsis

മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമനടക്കുന്നെന്നാണ് ലീഗിന്‍റെ വിമർശനം

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമനടക്കുന്നുണ്ടെന്നും അതിന് തുടക്കമിട്ടത് വെള്ളാപ്പള്ളി നടശനാണ്, അത് ബാലനിലൂടെ സജി ചെറിയാനിൽ എത്തിയെന്നുമണ് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞത്. കൂടാതെ, മന്ത്രിയുടെ പ്രതികരണം നാടിന്‍റെ സൗഹൃദാന്തരീക്ഷം തകർക്കുന്നതണെന്നും മതവും സമുദായവും നോക്കിയാണ് വോട്ടിംഗ് എന്ന പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ്. മന്ത്രിയുടെ പ്രതികരണം പാർട്ടി നിലപാടാണോ എന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കണം. ഉത്തരേന്ത്യയിൽ കേട്ട് കേൾവിയുള്ള മതപരമായ ധ്രുവീകരണമാണ് ലക്ഷ്യമെന്നും സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു.

യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്ന സജി ചെറിയാന്‍റെ പരാമർശമാണ് വിവാദമായത്. ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയ വത്കരിക്കാനാണ് ശ്രമമെന്നാണ് മന്ത്രി പറഞ്ഞതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ന്യായീകരിച്ചു.

"നിങ്ങൾ കാസർകോട് നഗരസഭ റിസൾട്ട് പരിശോധിച്ചാൽ മതി ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി. നിങ്ങളിത് ഉത്തർ പ്രദേശും മധ്യപ്രദേശുമാക്കാൻ നിൽക്കരുത്."- എന്നാണ് സജി ചെറിയാൻ പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തീർച്ചയെന്ന് രാഹുൽ ഗാന്ധി; 'യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും'
'ഒരു തവണ കൂടി തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിലാണ് സര്‍ക്കാര്‍'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി