ലീഗ് നേതൃത്വത്തെ കുറ്റപ്പെടുത്തിയും ഇടത് സ്ഥാനാർത്ഥിയെ പിന്തുണച്ചും ചോദ്യാവലി ഇറക്കി സമസ്തയിൽ ഒരു വിഭാഗം

Published : Apr 22, 2024, 06:54 PM IST
ലീഗ് നേതൃത്വത്തെ കുറ്റപ്പെടുത്തിയും ഇടത് സ്ഥാനാർത്ഥിയെ പിന്തുണച്ചും ചോദ്യാവലി ഇറക്കി സമസ്തയിൽ ഒരു വിഭാഗം

Synopsis

സമസ്ത-ലീഗ് ഭിന്നത രൂക്ഷമായിരിക്കെയാണ് വനിതാ ഓൺലൈൻ ക്വിസ് മത്സരത്തിനുള്ള ചോദ്യാവലി പുറത്തുവന്നത്

പൊന്നാനി: മുസ്ലിം ലീഗ് നേതൃത്വത്തെ പരിഹസിക്കുന്ന ചോദ്യാവലിയുമായി സമസ്തയിലെ ഒരു വിഭാഗം. പൊന്നാനി സമസ്ത കൂട്ടായ്മയെന്ന പേരില്‍ ക്വിസ് മത്സരത്തിനുള്ള ചോദ്യാവലിയെന്ന രീതിയിലാണ് ഇടത് സ്ഥാനാര്‍ത്ഥി കെ.എസ്.ഹംസയെ പിന്തുണച്ചും ലീഗ് നേതൃത്വത്തെ ആക്ഷേപിച്ചുമുള്ള ചോദ്യാവലി. സമസ്ത ഉൾപ്പടെ ലീഗിന് വോട്ട് ചെയ്തിരുന്നവർ ഇത്തവണ മാറിചിന്തിക്കുമെന്ന് കെ.എസ്.ഹംസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സമസ്ത-ലീഗ് ഭിന്നത രൂക്ഷമായിരിക്കെയാണ് വനിതാ ഓൺലൈൻ ക്വിസ് മത്സരത്തിനുള്ള ചോദ്യാവലി പുറത്തുവന്നത്. പൊന്നാനി സമസ്ത കൂട്ടായ്മയുടെ പേരിൽ തയ്യാറാക്കിയ ചോദ്യാവലിയാകെ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരായ വിമർശനങ്ങളും പരിഹാസവുമാണ്. സമസ്ത മുഖപത്രമായ സുപ്രഭാതം കത്തിച്ച പാര്‍ട്ടിയുടെ പേരെന്ത്? സമസ്ത നേതൃത്വത്തിനെതിരെ പ്രസംഗിച്ച ലീഗ് നേതാവിന്‍റെ പേരെന്ത്? തുടങ്ങിയവയാണ് ചോദ്യങ്ങൾ.

പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ്.ഹംസയ്ക്ക് അനുകൂലമായ ചോദ്യവും ഉൾപ്പെടുന്നു. മുസ്ലിം ലീഗ് നേതൃത്വം പല രൂപത്തിൽ ചോദ്യം ചെയ്യപ്പെടുമെന്നും സമസ്ത ഉൾപ്പടെയുള്ളവരുടെ വോട്ട് എൽഡിഎഫിനാന്നെന്നും ഹംസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമസ്തയുടെ മുഖ പത്രം ലീഗ് പ്രവർത്തകൻ കത്തിച്ചതിൽ സമൂഹ മാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നിരുന്നു. ഹീന പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ കരുതിയിരിക്കണമെന്നായിരുന്നു സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിൻ്റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി