മദ്യനികുതി വിഷയം; സമുദായ നേതാക്കളുടെ നിലപാട് മയപ്പെടുത്തൽ, മുഖ്യമന്ത്രിക്ക് പാർട്ടിക്കകത്തും പുറത്തും ആശ്വാസം

Published : Jun 26, 2026, 12:37 PM IST
jifri thangal, vd satheesan, joseph pamplani

Synopsis

ദ്യനികുതി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നിലപാട് മയപ്പെടുത്തി സമസ്ത അധ്യക്ഷനും ബിഷപ്പ് പാംപ്ലാനിയും. മുന്നണിക്ക് അകത്ത് വിമർശനം കടുക്കുമ്പോൾ സമുദായ നേതാക്കൾ നൽകുന്ന പിന്തുണ മുഖ്യമന്ത്രിക്ക് ആശ്വാസകരമാകും.

കോഴിക്കോട്: മദ്യനികുതി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നിലപാട് മയപ്പെടുത്തി സമസ്ത അധ്യക്ഷനും ബിഷപ്പ് പാംപ്ലാനിയും. മുന്നണിക്ക് അകത്ത് വിമർശനം കടുക്കുമ്പോൾ സമുദായ നേതാക്കൾ നൽകുന്ന പിന്തുണ മുഖ്യമന്ത്രിക്ക് ആശ്വാസകരമാകും. സമുദായ നേതാക്കളെ രംഗത്തിറക്കി മദ്യനികുതി ഇളവിനെ ചെറുക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മയപ്പെടുത്തിയ നിലപാടുമായി രംഗത്ത് വന്നത്.

വീര്യം കൂടിയ മദ്യത്തിന്റെ നികുതിയുടെ കാര്യത്തിൽ ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. മുഖപത്രമായ സുപ്രഭാതത്തിലെ നിലപാട് ആവർത്തിക്കാതെയാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചത്. സർക്കാറിന് ഇഷ്ടമുള്ള നയം കൊണ്ട് വരാം. എന്നാൽ സമസ്തയുടെ എക്കാലത്തേയും നിലപാട് മദ്യത്തിനും മയക്കുമരുന്നിനും എതിരാണ് എന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

മദ്യം അടക്കമുള്ള വിഷയങ്ങളിൽ പലപ്പോഴും സർക്കാരുകൾ കടുത്ത സമ്മർദ്ദം നേരിടാറുള്ളത്. സാമുദായിക സംഘടനകളിൽ നിന്നാണ്. കാര്യത്തിൽ മുസ്ലിം ലീഗ് അടക്കം കടുത്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടില്ല. ഇതിനിടയിലാണ് രണ്ടു പ്രധാന സമുദായിക നേതാക്കൾ മയത്തിൽ പ്രതികരിച്ചത്. ഇത് മുഖ്യമന്ത്രിക്ക് വലിയ ആശ്വാസം നൽകുന്നതിനും ഒപ്പം പാർട്ടിയിലെ എതിർ ചേരിക്ക് തിരിച്ചടിയുമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബക്കാർഡിയുടെ കത്ത്: മുൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല; വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നിർവചനം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് എം വി ഗോവിന്ദൻ
ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി; എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്, സംഭവം കോഴിക്കോട്