ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി; എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്, സംഭവം കോഴിക്കോട്

Published : Jun 26, 2026, 12:26 PM IST
train accident

Synopsis

ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് ട്രെയിൻ തട്ടിയത്. ട്രാക്ക് മുറിച്ച് കടന്ന് അപ്പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് ട്രെയിൻ തട്ടിയത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് കടന്ന് അപ്പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടം. യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസാണ് ഇടിച്ചത്. നാട്ടുകാരാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമീപത്ത് തന്നെ റെയിൽവേ അടിപ്പാത ഉണ്ടെങ്കിലും വെള്ളം നിറഞ്ഞ് കിടക്കുകയാണ്. ഇതേ തുടർന്ന് നാട്ടുകാരടക്കം ട്രാക്കിലൂടെയാണ് മറുഭാഗത്ത് എത്താറുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കോർപ്പറേഷനിൽ കണ്ടത് സിപിഎമ്മിന്‍റെ ഫ്രസ്ട്രേഷൻ', ആശനാഥ് ഉൾപ്പെടെ ആശുപത്രിയിലായ കോർപറേഷൻ സംഘർഷത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖരൻ
'ജവാൻ' നിലച്ചതിന് പിന്നിൽ അട്ടിമറിയോ, മറ്റ് മദ്യക്കമ്പനികൾക്ക് നേട്ടമുണ്ടായോ? അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം