സമസ്തയുടെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയക്കാരുടെ സഹായം ആവശ്യം, വിട്ടുവീഴ്ചക്ക് തയ്യാറാവണം: ജിഫ്രി തങ്ങൾ

Published : May 13, 2025, 10:33 AM ISTUpdated : May 13, 2025, 11:16 AM IST
 സമസ്തയുടെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയക്കാരുടെ സഹായം ആവശ്യം, വിട്ടുവീഴ്ചക്ക് തയ്യാറാവണം: ജിഫ്രി തങ്ങൾ

Synopsis

''ഭരണത്തിൽ ഇരിക്കുന്നവരുടേയും ഭരണമില്ലാത്തവരുടേയും സഹായം സമസ്തക്ക് ആവശ്യം. സമസ്ത ഭിന്നിപ്പിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയല്ല''

മലപ്പുറം :  സമസ്തയുടെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയപാർട്ടികളുടേയും രാഷ്ട്രീയക്കാരുടേയും സഹായം ആവശ്യമാണെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഭരണത്തിൽ ഇരിക്കുന്നവരുടേയും ഭരണമില്ലാത്തവരുടേയും സഹായം സമസ്തക്ക് ആവശ്യമാണ്. സമസ്ത ഭിന്നിപ്പിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയല്ല. അനൈക്യം ഉണ്ടാവാൻ പാടില്ല. വിട്ടു വീഴ്ചയ്ക്ക് എല്ലാവരും തയ്യാറാവണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. മലപ്പുറം  കോട്ടക്കലിൽ നടന്നഎസ് കെ എസ് എസ് എഫ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.   

 

 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി