
ദില്ലി: കെപിസിസിയുടെ പുതിയ ടീമില്‍ ആർക്കും അതൃപ്തിയില്ലെന്ന് പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു.ഏറ്റവും സ്വീകാര്യമായ പട്ടികയാണ് വന്നത്.ചില നേതാക്കൾക്ക് അസൗകര്യമുള്ളതു കൊണ്ടാണ് ഇന്നലെ പങ്കെടുക്കാതിരുന്നത്.കെ.സുധാകരന് തന്നോട് അതൃപ്തിയില്ല.ഇന്നലെയും തലയിൽ കൈവച്ച് അനുഗ്രഹിച്ചാണ് വിട്ടതെന്നും സണ്ണി ജോസഫ്
പറഞ്ഞു.
പുതിയ സംഘടന നേതൃത്വം വന്നതിനുശേഷം കേന്ദ്ര നേതൃത്വവുമായി ആശയവിരമയത്തിനായിട്ടാണ് ദില്ലിയില്‍ വന്നത്. എല്ലാ വിഷയങ്ങളും ചർച്ചയാകും. മറ്റു സംഘടന ഭാരവാഹികളെ തീരുമാനിക്കുന്നത് അടക്കമുള്ളത് ചർച്ച ചെയ്യും. 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നത് മാധ്യമങ്ങൾ ഉണ്ടാക്കിയ വാർത്ത മാത്രമാണ്. മൊത്തത്തിൽ അഴിച്ചു പണിയല്ല ആവശ്യമായ അഴിച്ചുപണികൾ നടക്കും. അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും സ്വീകാര്യത കിട്ടിയ ലിസ്റ്റ് ആണ് ഇപ്പോൾ വന്നത്. ഒരു അതൃപ്തിയും ഇല്ല
മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുടെ അടിസ്ഥാനത്തിലാണ് പലരും ഇന്നലെ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് ചുമതല ഏറ്റെടുത്തത്. കെ സുധാകരൻ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.കോൺഗ്രസിലെ പല ഘട്ടങ്ങളിലെ അപേക്ഷിച്ച് വളരെ ഐക്യത്തിലാണ് ഇപ്പോൾ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam