
കോഴിക്കോട്: പൂര്‍വ്വിക നേതാക്കളിലൂടെ കൈമാറി വന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത (Samastha). സംഘടനക്ക് അകത്ത് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്തയുടെ പണ്ഡിത സഭയായ മുശാവറ വിലയിരുത്തി. മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവര്‍ത്തകര്‍ നടത്തുന്ന അനാവശ്യ ചര്‍ച്ചകള്‍ മുശാവറ വിലക്കി. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മുശാവറ യോഗം മുന്നറിപ്പ് നല്‍കി. പ്രസിഡന്‍റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിലായിരുന്നു മുശാവറ ചേര്‍ന്നത്.
കമ്മ്യൂണിസം മതവിരുദ്ധമാണെന്ന പ്രചാരണം ശക്തിപ്പെടുത്താൻ ലീഗ് ശ്രമിക്കുന്നതിനിടെ സമസ്‍ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ ലീഗിനെ വെട്ടിലാക്കുന്ന പ്രസ്തവാനയുമായി രംഗത്ത് വന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികളുമായും സർക്കാരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞത്. എല്ലാ കമ്മ്യൂണിസ്റ്റുകളും നിരീശ്വരവാദികളല്ലെന്നും കമ്മ്യൂണിസ്റ്റ് സർക്കാരുമായി സഹകരിക്കാം എന്നുമായിരുന്നു അബ്ദുസമദ് പൂക്കോട്ടൂരിന്‍റെ പ്രതികരണം. സമസ്തയിലെ ലീഗ് പക്ഷപാതിയായി അറിയപ്പെടുന്നയാളാണ് അബ്ദുസമദ് പൂക്കോട്ടൂർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam