ലീഗ് അനുകൂലികളുടെ നിയന്ത്രണത്തിലായിരുന്ന ഖത്തീബുമാരുടെ സംഘടനയെ സമസ്തയ്ക്ക് കീഴിലേക്ക് മാറ്റി

Published : Jan 31, 2024, 03:05 PM IST
ലീഗ് അനുകൂലികളുടെ നിയന്ത്രണത്തിലായിരുന്ന ഖത്തീബുമാരുടെ സംഘടനയെ സമസ്തയ്ക്ക് കീഴിലേക്ക് മാറ്റി

Synopsis

ഫിബ്രവരിയിൽ മഹല്ല് ഭാരവാഹികളുടെയും ഖത്തീബുമാരുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കാനിരിക്കെയാണ് സമസ്തയുടെ നീക്കം

കോഴിക്കോട്: മുസ്ലിം ലീഗ് അനുകൂലികളുടെ നിയന്ത്രണത്തിൽ ആയിരുന്ന ഖത്തീബുമാരുടെ സംഘടനയെ സമസ്തയുടെ  കീഴിലേക്ക് മാറ്റി. പള്ളികളിലെ പുരോഹിതരുടെ സംഘടന ആയ ജംഇയ്യത്തുൽ ഖുതുബയാണ് ഇനി സമസ്തയുടെ പോഷക സംഘടന ആയി പ്രവർത്തിക്കുക. ഇതുവരെ സുന്നി മഹല്ല് ഫെഡറേഷന് കീഴിലായിരുന്നു ജം ഇയ്യത്തുൽ ഖുതുബ പ്രവര്‍ത്തിച്ചത്. നാസർ ഫൈസി കൂടത്തായി അടക്കമുള്ള ലീഗ് അനുകൂലികളാണ് സംഘടനയെ നയിച്ചിരുന്നത്.  ഫിബ്രവരിയിൽ മഹല്ല് ഭാരവാഹികളുടെയും ഖത്തീബുമാരുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കാൻ മുസ്ലിം ലീഗ് നേതൃത്വവും പാണക്കാട് സാദിഖലി തങ്ങളും തീരുമാനിച്ചിരിക്കെയാണ് ഖത്തീബുമാരുടെ സംഘടനയെ സമസ്ത ഏറ്റെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, 'ഇത് ജനം ചർച്ച ചെയ്യും'
'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്