'മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തി'; ഇഡിക്കെതിരായ സന്ദീപ് നായരുടെ ഹർജി ഇന്ന് കോടതിയില്‍

By Web TeamFirst Published Mar 26, 2021, 9:17 AM IST
Highlights

പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനും ഇവർക്ക് ബിനാമി സ്വത്തുക്കളുണ്ടെന്ന് മൊഴി നൽകാനുമാണ് തന്നെ നിർബന്ധിച്ചെന്നാണ് സന്ദീപിന്റെ പരാതി. ഈ കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രവും കോടതി ഇന്ന് പരിഗണിക്കും. 

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന് ചൂണ്ടിക്കാണിച്ചുള്ള സന്ദീപ് നായരുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. 

സന്ദീപിന്റെ പരാതിയിൽ ഇന്ന് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനും ഇവർക്ക് ബിനാമി സ്വത്തുക്കളുണ്ടെന്ന് മൊഴി നൽകാനുമാണ് തന്നെ നിർബന്ധിച്ചെന്നാണ് സന്ദീപിന്റെ പരാതി. ഈ കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രവും കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ എം ശിവശങ്കർ കോടതിയിൽ നേരിട്ട് ഹാജരാകാതെ അവധിയ്ക്ക് അപേക്ഷ നൽകിയിരുന്നു, നിലവിൽ ജയിലിൽ കഴിയുന്ന മറ്റ് പ്രതികൾ ഓൺലൈൻ മുഖേന ഹാജരാകും.

click me!