'കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരും'; രജിനികാന്തിന്‍റെ ഡയലോഗുമായി സന്ദീപ് വാര്യർ

Published : Nov 23, 2024, 05:37 PM IST
'കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരും'; രജിനികാന്തിന്‍റെ ഡയലോഗുമായി സന്ദീപ് വാര്യർ

Synopsis

സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെയും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെയും ചോദ്യത്തിന് രാജനീകാന്ത്‌ ഡയലോഗ് ഉപയോഗിച്ചാണ് സന്ദീപ് വാര്യർ മറുപടി പറഞ്ഞത്.

പാലക്കാട്: ബിജെപിയെയും കെ സുരേന്ദ്രനെയും പരിഹസിച്ച് സന്ദീപ് വാര്യർ. ബിജെപി ഓഫീസിനെ കുറിച്ചാണെങ്കിൽ ചെകുത്താൻ കയറിയ വീട് എന്ന് പാടാം എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെയും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെയും ചോദ്യത്തിന് രജിനികാന്തിന്‍റെ ഡയലോഗ് ഉപയോഗിച്ചാണ് സന്ദീപ് വാര്യർ മറുപടി പറഞ്ഞത്. കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരുമെന്നായിരുന്നു സന്ദീപ് വാര്യരുടെ മറുപടി.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയാഹ്ലാദപ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേന്ദ്രേട്ടൻ ഇപ്പോൾ സുരേന്ദ്രയാൻ ആയി മാറി, ബഹിരാകാശത്തുണ്ട്. ദീര്‍ഘ കാലം ബഹിരാകാശത്ത് തന്നെ നില്‍ക്കട്ട, അതാണ് കേരളത്തിലെ മത നിരപേക്ഷ വിശ്വാസികൾക്ക് അതാണ് നല്ലതെന്നും സന്ദീപ് വാര്യർ പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് സന്ദീപ് വാര്യർ വാക്കുകള്‍ അവസാനിപ്പിച്ചത്.

Also Read: ബാലേട്ടാ ബാലേട്ടാ... എവിടെ പോയി ബാലേട്ടാ; സിപിഎമ്മിനെ പരിഹസിച്ച് വി കെ ശ്രീകണ്ഠൻ

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ റെക്കോഡ് ജയമാണ് സ്വന്തമാക്കിയത്. 18840 വോട്ടുകളും ഭൂരിപക്ഷത്തിനാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ